ETV Bharat / city

കെ.സുരേന്ദ്രന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം - k surendran death news

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ മരിച്ചത് സൈബർ ഗുണ്ടാ ആക്രമണത്തിൽ മനംനൊന്താണെന്ന് കെ.പി.സി.സി അംഗം കെ. പ്രമോദ് ആരോപിച്ചു

കെ.പി.സി.സി ജനറൽ സെക്രട്ടറി  കെ.സുരേന്ദ്രൻ്റെ മരണം  കെ.പി.സി.സി അംഗം കെ. പ്രമോദ്  k surendran death news  kpcc general secretary news
കെ.സുരേന്ദ്രന്‍റെ മരണം
author img

By

Published : Jun 22, 2020, 6:12 PM IST

കണ്ണൂര്‍: കണ്ണൂര്‍: കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി അംഗം രംഗത്ത്. സുരേന്ദ്രൻ മരിച്ചത് സൈബർ ഗുണ്ടാ ആക്രമണത്തിൽ മനംനൊന്താണെന്ന് കെ. പ്രമോദ് ആരോപിച്ചു. സുരേന്ദ്രൻ ഡി.സി.സി പ്രസിഡന്‍റായപ്പോൾ പുറത്താക്കപ്പെട്ട ദീവേഷ് ചേനോളിയാണ് സൈബർ ആക്രമണം അഴിച്ച് വിട്ടതെന്നാണ് ആരോപണം.

കോൺഗ്രസിനകത്ത് തന്നെ ഇയാള്‍ക്ക് സംരക്ഷണം കിട്ടിയോയെന്ന് പാർട്ടി അന്വേഷിക്കണമെന്നും പ്രമോദ് ഫേസ്‌ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനും പ്രമോദ് തീരുമാനിച്ചിട്ടുണ്ട്. ദീവേഷ് ഫേസ്‌ബുക്കിലൂടെ സുരേന്ദ്രനെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചെന്നും പ്രമോദ് ആരോപിക്കുന്നു. ഇത് വ്യക്തമാക്കുന്നതെന്ന് സൂചിപ്പിച്ച് ദീവേഷിന്‍റെ പോസ്റ്റുകളും പ്രമോദ് ഫേസ്‌ബുക്കില്‍ പങ്കുവച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.