കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുസമീപം പൊടിക്കുണ്ടിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂർ-പാളയത്ത് വളപ്പ് റൂട്ടിലോടുന്ന മായ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. ആളപായമില്ല. കണ്ണൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി.
നാട്ടുകാരുടെ സന്ദർഭോചിതമായ ഇടപെടലിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. ഓടിക്കൊണ്ടിരിക്കെ ബസിൽ നിന്നും പുക വരുന്നത് കണ്ട തൊഴിലാളികൾ ബസ് നിർത്തുകയും ആളുകളെ ഇറക്കുകയുമായിരുന്നു. തുടർന്ന് മിനിട്ടുകൾക്കകം ബസിൽ തീ പടർന്ന് പിടിക്കുകയായിരുന്നു.