ETV Bharat / city

കെ 'റെയിലേറുമോ' മാലിക്ക് ദിനാര്‍? പ്രക്ഷോഭത്തിനൊരുങ്ങി വിശ്വാസികള്‍ - k-rail

കാസര്‍കോട് മാലിക്ക് ദിനാര്‍ പള്ളിയുടെ അനുബന്ധ സ്ഥാപനങ്ങളും കബര്‍ സ്ഥാനവും കെ റെയില്‍ പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ പള്ളികമ്മിറ്റി

സിൽവർ ലൈനിൽ മാലിക് ദിനാറും,  കെ 'റെയിലെറുമോ' മാലിക്ക് ദിനാറും  മാലിക് ദിനാര്‍  k-rail  kasarkodu
മാലിക് ദിനാര്‍ പള്ളി
author img

By

Published : Apr 5, 2022, 2:16 PM IST

കാസര്‍കോട് : തളങ്കര ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന 1400ലധികം വര്‍ഷം പഴക്കമുള്ള മാലിക് ദിനാര്‍ പള്ളിയുടെ ഖബര്‍സ്ഥാനടക്കമുള്ള ഭൂമി സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഏറ്റെടുക്കാന്‍ നീക്കം. യതീംഖാനയും അനുബന്ധ സ്ഥാപനങ്ങള്‍ മഹല്ലിലെ വിവിധ പ്രദേശങ്ങളും രൂപരേഖയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമുയരുന്നു.

കെ 'റെയിലെറുമോ' മാലിക്ക് ദിനാറും

51 കിലോമീറ്റര്‍ ഭൂമിയാണ് സില്‍വര്‍ ലൈനിന് വേണ്ടി കാസര്‍കോട് നിന്ന് ഏറ്റെടുക്കുന്നത്. ഇതില്‍ 39 കിലോമീറ്റര്‍ ഭാഗത്ത് സര്‍വേ കല്ല് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളിലൊന്നും വലിയ പ്രതിഷേധങ്ങളുണ്ടായിട്ടില്ല.

മാലിക് ദിനാര്‍ പള്ളിയുടെ സ്ഥാപനങ്ങളിലൂടെ കടന്നു പോകുന്ന സില്‍വര്‍ ലൈന്‍ രൂപ രേഖ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പള്ളികമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ അതൃപ്തി അറിയിച്ച പള്ളികമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കിയിരുന്നു. എന്നാല്‍ രൂപരേഖയില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് തീരുമാനമായില്ല.

ചരിത്ര പ്രാധാന്യമുള്ള സ്ഥലത്തെ ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. അനുകൂല നിലപാടടെത്തില്ലെങ്കില്‍ പ്രക്ഷോഭമാരംഭിക്കും. കേരളത്തിലെ ഇസ്‌ലാം ആഗമനത്തിന്‍റെ അടയാളങ്ങളിലൊന്നാണ് 1400 വര്‍ഷം പഴക്കമുള്ള മാലിക് ദിനാര്‍ പള്ളി. അറേബ്യയില്‍ നിന്ന് കൊണ്ടു വന്ന വെണ്ണക്കല്ലാണ് പള്ളിയുടെ ശിലാസ്ഥാപനത്തിനായി ഉപയോഗിച്ചിട്ടുള്ളത്. പള്ളിയുടെ വാസ്‌തു ശില്‌പമികവും ചരിത്രവും വിശ്വാസവും പ്രാധാന്യവുമെല്ലാം സ്വദേശികളും വിദേശികളുമായ നിരവധി പേരെ ഇവിടേക്കെത്തിക്കുന്നു.

also read: മാലിക് ഇബ്‌നു ദീനാർ.. ചരിത്രവും വിശ്വാസവും ഇഴചേരുന്ന തീർഥാടന കേന്ദ്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.