ETV Bharat / city

വേരില്‍ കൊത്തിയെടുത്തത് 27 ചിത്രങ്ങള്‍; പ്രതിഭയാണ് ഈ കണ്ണൂര്‍കാരൻ - ചിത്രകല

പറമ്പിൽ കിടന്ന ഒറ്റമരത്തിന്‍റെ വേരിൽ 27 ചിത്രങ്ങൾ കൊത്തിയെടുത്ത് വിസ്മയമാവുകയാണ് പട്ടുവം മുറിയാത്തോട് സ്വദേശി എൻ.വി സതീശൻ.

art in roots  kannur news  കണ്ണൂര്‍ വാര്‍ത്തകള്‍  ചിത്രകല  ലോക്ക് ഡൗണ്‍ വാര്‍ത്തകള്‍
വേരില്‍ കൊത്തിയെടുത്തത് 27 ചിത്രങ്ങള്‍; പ്രതിഭയാണ് ഈ കണ്ണൂര്‍കാരൻ
author img

By

Published : Jun 25, 2020, 5:54 PM IST

കണ്ണൂര്‍: 10 വര്‍ഷത്തിലധികം മഴയും വെയിലും കൊണ്ട് വീട്ടിലെ പറമ്പിൽ കിടന്ന ഒറ്റമരത്തിന്‍റെ വേരിൽ 27 ചിത്രങ്ങൾ കൊത്തിയെടുത്ത് വിസ്മയമാവുകയാണ് ഒരു തളിപ്പറമ്പുകാരൻ. പട്ടുവം മുറിയാത്തോട് സ്വദേശി എൻ.വി സതീശനാണ് ഈ കൗതുകമൊരുക്കിയ പ്രതിഭ. മാനെ വിഴുങ്ങുന്ന പെരുമ്പാമ്പും ദിനോസറും ആനയും, മത്സ്യത്തെ വിഴുങ്ങുന്ന സ്രാവുമെല്ലാം ഒരു മരത്തിന്‍റെ വേരിൽ സൃഷ്ടിച്ചിരിക്കുകയാണ് സതീശൻ. മുഖം പൊത്തി നിൽക്കുന്ന മനുഷ്യനും അണ്ണാനുമുൾപ്പെടെ 27 ഇനം കൊത്തുപണികളാണ് ഈ 47കാരൻ ഒരു ശീമക്കൊന്നയുടെ വേരിൽ തീർത്തിരിക്കുന്നത്.

വേരില്‍ കൊത്തിയെടുത്തത് 27 ചിത്രങ്ങള്‍; പ്രതിഭയാണ് ഈ കണ്ണൂര്‍കാരൻ

പാരമ്പര്യമായി സ്വർണ പണിക്കാരനായ സതീശൻ പട്ടുവം സർവീസ് സഹകരണ ബാങ്കിലാണ് ജോലി ചെയ്യുന്നത്. ലോക്ക് ഡൗൺ സമയത്ത് കിട്ടിയ ഒഴിവുവേളയിലാണ് ഇങ്ങനെ ഒരു ആശയം മനസിലേക്ക് ഓടിയെത്തിയത്. വീടുപണിക്കിടെ ഉപേക്ഷിച്ച വേരിലായിരുന്ന സൃഷ്‌ടി. ആ ശീമക്കൊന്നയുടെ വേര് ഇപ്പോൾ നിരവധി രൂപങ്ങളുടെ സംഗമ വേദിയായി. അനിലയാണ് ഭാര്യ. സനയ, യദുകൃഷ്ണ എന്നിവർ മക്കളാണ്. ഒരു മാസം നീണ്ട കൊത്തുപണികൾക്കിടെ ഇവരുടെ സഹായവും സതീശന് ഏറെ തുണയായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.