ETV Bharat / city

കെ.ടി ജലീല്‍ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി - കെ.ടി ജലീല്‍

മന്ത്രി ജലീൽ കുടുങ്ങാൻ പോകുന്നത് കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ട കേസിലാണെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.

AP Abdullakutty against jaleel  Islamic extremism news  AP Abdullakutty on Islamic extremism  എ.പി അബ്ദുള്ളക്കുട്ടി  കെ.ടി ജലീല്‍  ഇസ്‌ലാമിക തീവ്രവാദം
കെ.ടി ജലീല്‍ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി
author img

By

Published : Sep 18, 2020, 2:18 AM IST

കണ്ണൂർ: കെ.ടി ജലീലാണ് സംസ്ഥാനത്ത് ഇസ്‌ലാമിക തീവ്രവാദത്തിന് വിത്തുപാകിയതെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. ഇന്ത്യയുടെ മോചനം ഇസ്‌ലാമിലൂടെയെന്ന് എൺപതുകളുടെ ആദ്യം കണ്ണൂരിലെ ചുമരിൽ എഴുതിയതും അഭ്യസ്ഥവിദ്യരായ നാട്ടിലെ മുസ്‌ലിം ചെറുപ്പക്കാരെ ഇസ്‌ലാമിക തീവ്രവാദത്തിലേക്ക് കൂട്ടികൊണ്ടു പോയതും ജലീലാണ്. അതിനാൽ മന്ത്രി ജലീൽ കുടുങ്ങാൻ പോകുന്നത് കേരളത്തിൽ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ട കേസിലാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂരിൽ യുവമോർച്ച പ്രവർത്തകർക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചു ഡിവൈഎസ്‌പി ഓഫിസിലേക് നടത്തിയ മാർച്ച്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.ടി ജലീല്‍ ഇസ്‌ലാമിക തീവ്രവാദത്തിന് അടിത്തറയിട്ടെന്ന് എ.പി അബ്ദുള്ളക്കുട്ടി

സ്വർണക്കള്ളക്കടത്ത് കേസ് വ്യക്തമായി അന്വേഷിച്ചാൽ ഡിവൈഎസ്‌പി പി. സദാനന്ദനും കുടുങ്ങും. സ്വർണക്കടത്തിന്‍റെ തലവൻ ഫായിസിന്‍റെ സുഹൃത്താണ് ഡിവൈഎസ്‌പി. മന്ത്രി ഇ.പി ജയരാജനെയും ഭാര്യയേയും കൂടാതെ സ്വർണക്കടത്തുകാരെയും സന്തോഷിപ്പിക്കാനാണ് സദാനന്ദൻ യുവമോർച്ച പ്രവർത്തകരെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയതെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.