ETV Bharat / city

കായികമേളയിലെ ശബ്ദസാന്നിധ്യമായി ശ്രീകുമാരന്‍ നായർ

author img

By

Published : Nov 19, 2019, 10:49 AM IST

Updated : Nov 19, 2019, 11:37 AM IST

മികച്ച ശബ്ദവും തന്‍റേതായ ശൈലി സൃഷ്ടിക്കാൻ കഴിഞ്ഞതുമാണ് ഈ രംഗത്ത് ശ്രീകുമാരന്‍ നായരെ താരമാക്കി മാറ്റിയത്

ശ്രീകുമാരന്‍ നായര്‍

കണ്ണൂര്‍: 63-മത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ അണിയറയില്‍ ആവേശമാണ് ശ്രീകുമാരന്‍ നായരുടെ ശബ്‌ദം. പതിനഞ്ച് വര്‍ഷമായി സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സ്ഥിരസാന്നിധ്യമാണ് ശ്രീകുമാരന്‍ നായര്‍.

കായികമേളയിലെ ശബ്ദസാന്നിധ്യമായി ശ്രീകുമാരന്‍ നായർ

32 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ശ്രീകുമാരന്‍ അനൗണ്‍സിങ് രംഗത്തെത്തുന്നത്. കമന്‍ററി രംഗത്തും പ്രവർത്തിക്കുന്നുണ്ട്. മികച്ച ശബ്ദവും തന്‍റേതായ ശൈലി സൃഷ്ടിക്കാൻ കഴിഞ്ഞതുമാണ് ഈ രംഗത്ത് ശ്രീകുമാരനെ താരമാക്കി മാറ്റിയത്.

15 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയിലൂടെയാണ് ആദ്യമായി ശ്രീകുമാരന്‍ കായികമേള അനൗണ്‍സിങ് രംഗത്തേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് എല്ലാ കായികമേളകളിലും പ്രവർത്തിച്ചു.

63-മത് കായികമേള നടക്കുമ്പോള്‍ കായിക മത്സര രംഗത്ത് വന്‍ പുരോഗതിയാണ് ഉണ്ടായിട്ടുള്ളതെന്ന് ശ്രീകുമാരന്‍ നായർ പറയുന്നു. നാഷണല്‍ ലെവല്‍ മത്സരങ്ങള്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സംഘാടകര്‍ക്കായെന്നും സുരക്ഷാക്രമീകരണങ്ങള്‍ കുറ്റമറ്റതാണെന്നും അദ്ദേഹം പറയുന്നു.

Intro:കായികോത്സവ വേദിയിൽ മത്സരാർത്ഥികൾക്ക് ആവേശകരമായി ശ്രീകുമാരൻ നായരുടെ ശബ്‍ദം. 15 വർഷമായി കായികോത്സവങ്ങളിൽ സ്ഥിരമായി അനൗൺസ് ചെയ്യാൻ എത്തുന്ന വ്യെക്തിയാണ് ശ്രീകുമാരൻ നായർ. കാണികളെയും മത്സരാർത്ഥികളെയും മത്സര വിജയം അറിയിക്കുമ്പോൾ കരുതലോടു കൂടിയും തന്റെ ശൈലിയിലൂടെയുമാണ് അനൗൺസ് ചെയ്യുന്നത്.Body:15 വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായിക മേളയിലൂടെയാണ് ആദ്യമായി സ്കൂൾ കായികോത്സവത്തിലാണ് ശ്രീകുമാർ എത്തുന്നത്. പിന്നീട് അങ്ങോട്ട് ഇതുവരെയുള്ള ഒരു കായികോത്സവവും വിട്ടിട്ടില്ല. 32: വർഷമായി ഈ തൊഴിൽ തുടങ്ങിയിട്ട് . പാഷനോടുകൂടിയാണ് ചെയ്യുന്നത് എന്നത് കൊണ്ട് അനൗൺസിങ്ങ് എന്നത് ഹരമായ് മാറി എന്നും അദ്ധേഹം പറയുന്നു.

ബൈറ്റ്

കമൻററി രംഗത്തും ശ്രീകുമാർ പ്രവർത്തിക്കുന്നുണ്ട്. ശബ്ദ തരംഗങ്ങളുടെ ആകർഷതയും തന്റെതായ ശൈലി സൃഷ്ടിക്കാൻ കഴിഞ്ഞതുമാണ് ഈ രംഗത്ത് ശ്രീകുമാറിനെ താരമായി മാറിയത്. പ്രൊഫഷണലായി അനൗൺസ് പഠിച്ചാണ് ഈ മേഖലയിലേക്ക് കടന്നത്. വിശ്വനാഥൻ എന്ന ആശാന്റെ കീഴിൽ ആദ്യം പണി പഠിച്ചു. പിന്നീട് സുഹൃത്തുക്കളുമായി അനൗൺസ് രംഗത്തേക്ക് തിരിക്കുകയായിരുന്നു. കണ്ണൂരിൽ 63 -)0 കായികമേള നടക്കുമ്പോൾ കായിക മത്സര രംഗത്ത് വൻ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത് എന്നും അദ്ധേഹം പറഞ്ഞു. നാഷണൽ ലെവൽ മത്സരങ്ങൾക്ക് ആവശ്യമായ എല്ലാ സ്വകര്യങ്ങളും ഒരുക്കാൻ സംസ്ഥാടകർക്ക് ആയി എന്നുO സുരക്ഷാ സജ്ജീകരണങ്ങൾ കുറ്റമറ്റതാണെന്നും അദ്ധേഹം പറഞ്ഞു.

ബൈറ്റ്Conclusion:ഇത്തവണയും തന്റെ ഗുരുനാഥന്റെ ശിഷ്യരുമായി തന്നെയാണ് ശ്രീകുമാറും സംഘവും ഗാലറിയും ഗ്രൗണ്ടും ആവേശം നിറക്കാൻ എത്തിയിരിക്കുന്നത്.
Last Updated : Nov 19, 2019, 11:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.