കണ്ണൂർ: ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള 22 കാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ചെങ്ങളായി അരിമ്പ്ര സ്വദേശികളായ സിയാദ്, മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു കേസിനാസ്‌പദമായ സംഭവം. കടയിൽ പോവുകയായിരുന്ന പെൺകുട്ടിയെ സിയാദ് പ്രലോഭിപ്പിച്ച് ബൈക്കിൽ കയറ്റി ആളൊഴിഞ്ഞ പറമ്പിലെത്തിക്കുകയായിരുന്നു. സിയാദ് അറിയിച്ചതിനെത്തുടർന്ന് മുഹമ്മദ് ബാഷയും അബൂബക്കറും ഓട്ടോറിക്ഷയിൽ ഇവിടെ എത്തുകയും മൂവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. രാത്രിയോടെ കുട്ടിയെ കണ്ടെത്തി. തുടർന്ന് കുട്ടി മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മാനസിക വൈകല്യമുള്ള 22കാരിയെ പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ - കണ്ണൂര്‍ വാര്‍ത്തകള്‍
ചെങ്ങളായി അരിമ്പ്ര സ്വദേശികളായ സിയാദ്, മുഹമ്മദ് ബാഷ, അബൂബക്കർ എന്നിവരാണ് പിടിയിലായത്