കണ്ണൂര്‍: മാഹിയിൽ നിന്നും സ്കൂട്ടറിൽ കടത്തുകയായിരുന്ന 145 കുപ്പി മാഹി മദ്യവുമായി രണ്ട് പേര്‍ അറസ്റ്റില്‍. ചാവശ്ശേരി പറമ്പ് കേന്ദ്രീകരിച്ച് മദ്യ വിൽപന നടത്തുന്ന കെ.പി.മണി (42), കെ.സുനിൽ എന്നിവരാണ് അറസ്റ്റിലായത്. ഇവർ മുമ്പും നിരവധി അബ്കാരി കേസുകളിൽ പ്രതികളാണ്. പ്രതികളെ മട്ടന്നൂർ കോടതി റിമാന്‍ഡ് ചെയ്‌തു.
മട്ടന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.സി. ആനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. പ്രിവന്‍റീവ് ഓഫീസർ അബ്ദുല്‍ ബഷീർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.ശശികുമാർ, ഡെപ്യൂട്ടി കമ്മിഷണർ സ്ക്വാഡ് അംഗം ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.