വയനാട്: മേപ്പാടിയിൽ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ അധ്യാപിക മരിച്ചതുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമകൾ അറസ്റ്റിൽ. റിസോർട്ട് ഉടമകളായ റിയാസ്, മുനീർ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ സ്വദേശിനി ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ മരിച്ചത്. സംഭവം നടന്ന റെയിൻ ഫോറസ്റ്റ് റിസോർട്ട് പൂട്ടാൻ ജില്ലാ കലക്‌ടർ ഉത്തരവിട്ടിരുന്നു. സംഭവസ്ഥലം സന്ദർശിച്ച ശേഷമാണ് റിസോർട്ട് പൂട്ടാൻ കലക്‌ടർ ഉത്തരവിട്ടത്.
യുവതിക്ക് ആനയുടെ ചവിട്ടേറ്റത് നെഞ്ചിലെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നും തലയുടെ പിൻഭാഗത്തും ശരീരത്തിലും നിരവധി ചതവുകളുണ്ടെന്നും റിപ്പോർട്ടിലുണ്ട്.