വയനാട്: തുടർച്ചയാകുന്ന കടുവ ആക്രമണത്തെ നിയന്ത്രിക്കാൻ നടപടി എടുക്കാത്തതിനെ തുടർന്ന് ഡിഎഫ്ഒ ഓഫീസിന് മുന്നിൽ കർഷകരുടെ പ്രതിഷേധം. മാനന്തവാടിക്കടുത്ത് പയ്യമ്പിള്ളി കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുകിടാവിനെ കൊന്ന സാഹചര്യത്തിലാണ് കർഷകർ കിടാവിനെയും കൊണ്ട് പ്രതിഷേധത്തിനെത്തിയത്.
കടുവയെ പിടിക്കാൻ കൂട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷക പ്രതിഷേധം. അയ്യാ മറ്റത്തിൽ ജോണിയുടെ ഒരു വയസുള്ള പശുക്കിടാവിനെയാണ് ബുധനാഴ്‌ച രാത്രി കടുവ പിടിച്ചത്. കടുവ ശല്യം വർധിച്ചിട്ടും കലക്‌ടർ ഉൾപ്പടെയുള്ളവർ ഇടപ്പെടാത്തതിനാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
കഴിഞ്ഞ ദിവസം നാട്ടുകാർ കടുവ ആക്രമിച്ച പശുക്കിടാവുമായി മൈസൂർ റോഡ് ഉപരോധിച്ചിരുന്നു. സമരക്കാരെ ഗെയിറ്റിന് മുമ്പിൽ പൊലിസ് തടഞ്ഞു. 12 ദിവസത്തിനിടെ ഒമ്പതാമത്തെ വളർത്തു മൃഗത്തെയാണ് കടുവ ആക്രമിക്കുന്നത്.
ALSO READ: Mi-17V-5 Helicopter crash: സൈനിക ഹെലികോപ്‌റ്ററിന്‍റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി