ETV Bharat / city

വരടിമൂല ആദിവാസി കോളനി നിവാസികളെ പുനരധിവസിപ്പിക്കും - ആദിവാസി പ്രശ്‌നം

പുനരധിവാസ പദ്ധതിക്കുള്ള നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചു.

varadimmola colony  wayanad news  വയനാട് വാര്‍ത്തകള്‍  ആദിവാസി പ്രശ്‌നം  വരടിമൂല കോളനി
വരടിമൂല ആദിവാസി കോളനി നിവാസികളെ പുനരധിവസിപ്പിക്കും
author img

By

Published : Jun 22, 2020, 7:41 PM IST

വയനാട്: മാനന്തവാടിക്ക് അടുത്തുള്ള വരടിമൂല ആദിവാസി കോളനി നിവാസികളെ പുതിയ സ്ഥലം കണ്ടെത്തി പുനരധിവസിപ്പിക്കാൻ സർക്കാരിന് പദ്ധതി നിർദ്ദേശം സമർപ്പിച്ചിട്ടുണ്ടെന്ന് നഗരസഭാധ്യക്ഷൻ. കോളനിയിൽ റേഷൻ കാർഡ് ഇല്ലാത്തവർക്ക് കാർഡ് അനുവദിക്കാൻ ഉടൻ നടപടിയെടുക്കുമെന്നും മാനന്തവാടി നഗരസഭാധ്യക്ഷൻ വി.ആർ പ്രവിജ് പറഞ്ഞു.

വരടിമൂല ആദിവാസി കോളനി നിവാസികളെ പുനരധിവസിപ്പിക്കും

മണ്ണിടിച്ചിൽ ഭീഷണി മൂലം ദുരിതത്തിലാണ് വരടിമൂല പണിയ ആദിവാസി കോളനിയിൽ ഉള്ളവർ. 15 വീടുകളുള്ള കോളനിയിൽ രണ്ട് കുടുംബങ്ങൾക്ക് റേഷൻ കാർഡ് ഇല്ലാത്തതു കാരണം സർക്കാർ ആനുകൂല്യങ്ങൾ ഒന്നും കിട്ടുന്നില്ല. പ്രളയബാധിതർക്കുള്ള അടിയന്തിര ധനസഹായവും ഇവർക്ക് കിട്ടിയിട്ടില്ല .ഇതിൽ ഒരു കുടുംബം പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മേഞ്ഞ കൂരയിലാണ് താമസിക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ ലൈഫ് ഭവന പദ്ധതിയിൽ ഇവരെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നഗരസഭാധ്യക്ഷൻ വി.ആർ പ്രവിജ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.