മലപ്പുറം: മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
വളാഞ്ചേരി വട്ടപ്പാറ വളവിൽ രാത്രി 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി ദുരൈരാജിനാണ് (30) അപകടത്തില്‍ പരിക്കേറ്റത്. അപകടത്തില്‍ വാതകചോർച്ച ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മേഖലയിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.