ETV Bharat / city

കൽപ്പറ്റയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹര്‍ത്താല്‍ പൂർണം

കല്‍പ്പറ്റ നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിന് മുന്‍പില്‍ ചുമട്ട് തൊഴിലാളി സമരത്തിനിടെയുണ്ടായ സംഘർഷത്തെ തുടർന്നാണ് ഹർത്താൽ പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയായിരുന്നു ഹർത്താൽ.

TRADERS HARTAL IN KALPETTA  കൽപ്പറ്റയിൽ വ്യാപാരി ഹര്‍ത്താല്‍ പൂർണം  കൽപ്പറ്റ വ്യാപാരി ഹർത്താൽ  കൽപ്പറ്റയിൽ ഹർത്താൽ  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി  Traders and Industrialists Coordinating Committee
കൽപ്പറ്റയിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹര്‍ത്താല്‍ പൂർണം
author img

By

Published : Sep 13, 2022, 8:14 PM IST

വയനാട്: കൽപ്പറ്റ നഗരത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹർത്താൽ പൂർണം. ഇന്ന് (13.09.2022) വൈകിട്ട് നാല് മണി മുതൽ ആറ് മണി വരെയായിരുന്നു ഹർത്താലിന് ആഹ്വനം ചെയ്‌തിരുന്നത്. നഗരത്തിലെ ഹാർഡ്‌വെയർ ഷോപ്പിന് മുന്‍പില്‍ ചുമട്ട് തൊഴിലാളി സമരത്തിനിടെയുണ്ടായ സംഘർഷമാണ് ഹർത്താലിലേക്ക് നയിച്ചത്.

കല്‍പ്പറ്റ നഗരത്തിലെ ഹാര്‍ഡ് വെയര്‍ ഷോപ്പിന് മുന്‍പില്‍ ചുമട്ട് തൊഴിലാളി സമരത്തിനിടെ ഇന്ന് രാവിലെ കയറ്റിറക്കിനെ ചൊല്ലിയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് മര്‍ദനമേറ്റതായി തൊഴിലാളികളും ജീവനക്കാര്‍ക്ക് മര്‍ദനമേറ്റതായി വ്യാപാരികളും ആരോപിച്ചു.

തുടർന്ന് കുറ്റക്കാരായ തൊഴിലാളികളുടെ പേരില്‍ മാതൃകാപരമായ ശിക്ഷ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഇന്ന് വൈകിട്ട് നാല് മണി മുതല്‍ ആറ് മണി വരെ കല്‍പ്പറ്റയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് ഹര്‍ത്താല്‍ ആചരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കല്‍പ്പറ്റ യൂണിറ്റ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.