വയനാട്: കൊവിഡ് 19 പ്രത്യേക ആശുപത്രിയായ വയനാട് ജില്ലാ ആശുപത്രിയിൽ ക്വാളിറ്റി നോഡൽ ഓഫീസറായി നിയമിക്കപ്പെട്ട ഡോക്‌ടര്‍ സെൽഫ് ക്വാറന്‍റൈനിലുള്ള വ്യക്തിയല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍. വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ നിര്‍ണായക ചുമതല ഏല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ രംഗത്തെത്തിയത്. രണ്ട് ദിവസത്തെ അവധി മാത്രമാണ് ഡോക്ടർ ചോദിച്ചിരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോക്‌ടര്‍ ആര്‍. രേണുക പറഞ്ഞു. ഇദ്ദേഹത്തിന്‍റെ മകൻ ബംഗളൂരുവിൽ നിന്ന് വന്നിരുന്നുവെങ്കിലും ഇരുവരും ഒരേ വീട്ടിലല്ല താമസിക്കുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു പറഞ്ഞു. ഡോ. കെ.പി.അബ്ദുൾ റഷീദിന്‍റെ നിയമനമാണ് വിവാദമായത്. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്ന് നോഡൽ ഓഫീസറായി ചുമതലയേറ്റ ശേഷം ഡോക്‌ടര്‍ കെ.പി.അബ്ദുൾ റഷീദും പ്രതികരിച്ചു.
വയനാട്ടില്‍ ഡോക്‌ടറുടെ നിയമനത്തില്‍ കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ് - കൊറോണ വാര്‍ത്തകള്‍
വൈറസ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ നിര്‍ണായക ചുമതല ഏല്‍പ്പിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ രംഗത്തെത്തിയത്.
![വയനാട്ടില്‍ ഡോക്‌ടറുടെ നിയമനത്തില്‍ കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യവകുപ്പ് wayanad latest news corona wayanad news corona kerala latest news കൊറോണ വാര്‍ത്തകള്‍ വയനാട് വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6559994-thumbnail-3x2-wyd.jpg?imwidth=3840)