ETV Bharat / city

ഷഹലയുടെ മരണം; പ്രിസിപ്പലിന്‍റെ ജാമ്യാപേക്ഷ ഡിസംബര്‍ ഏഴിന് പരിഗണിക്കും - wayanad latest news

ഡിസംബര്‍ ഏഴ് വരെ പ്രിന്‍സിപ്പലിനെ അറസ്റ്റ്‌ചെയ്യരുതെന്ന് കോടതി ഉത്തരവ്

ഷഹലയുടെ മരണം  പ്രിസിപ്പലിന്‍റെ ജാമ്യപേക്ഷ  വയനാട് വാര്‍ത്തകള്‍  wayanad latest news  shahla latest news
ഷഹലയുടെ മരണം
author img

By

Published : Nov 30, 2019, 1:34 PM IST

വയനാട്: ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കരുണാകരന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജില്ലാ സെഷന്‍സ് കോടതി ഡിസംബര്‍ ഏഴിലേക്ക് മാറ്റി. അതു വരെ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കും വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ക്കെതിരെ കേസെടുത്തിരുന്നു. പാമ്പുകടിയേറ്റ അഞ്ചാം ക്ലാസുകാരി ഷഹല ഷെറിന് കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നാണ് ഇവര്‍ക്കെതിരായ കേസ്. സംഭവത്തില്‍ പ്രന്‍സിപ്പലിനെയും ഹെഡ്‌മാസ്റ്ററെയും സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകന്‍ ഷജില്‍ കുമാറിനെയും ചികിത്സ വൈകിപ്പിച്ചെന്ന കാരണത്താല്‍ ഡോക്ടറെയും സസ്പെന്‍ഡ് ചെയ്തു.

Intro:സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ വെച്ച് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ കരുണാകരൻ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഡിസംബർ ഏഴിലേക്ക് മാറ്റി.
വയനാട് ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഏഴാം തിയ്യതി വരെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.Body:.Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.