ETV Bharat / city

വയനാട്ടിലും വെട്ടുകിളി ശല്യം; കര്‍ഷകര്‍ക്ക് ദുരിതം - വെട്ടുകിളി ശല്യം വ്യാപകം

വാഴ, കാപ്പി, ഇഞ്ചി തുടങ്ങിയ വിളകളിലും മാവ്, ഈട്ടി, തേക്ക് തുടങ്ങിയവയിലും കീടബാധ രൂക്ഷമാണ്

വയനാട്ടിലെ പുൽപ്പള്ളി locust attack wayanadu news wayanadu pulpalli locust attck locust attack kerala news വെട്ടുകിളി ശല്യം വ്യാപകം വയനാട്ടില്‍ വെട്ടുകിളി ശല്യം
വെട്ടുകിളി ശല്യം
author img

By

Published : May 26, 2020, 1:08 PM IST

വയനാട്: പുൽപ്പള്ളി വേലിയമ്പത്ത് വെട്ടുകിളി ശല്യം വ്യാപകമാകുന്നു. കൃഷി നാശം കാരണം ദുരിതത്തിലാണ് കർഷകർ. വാഴ, കാപ്പി, ഇഞ്ചി തുടങ്ങിയ വിളകളിലും മാവ്, ഈട്ടി, തേക്ക് തുടങ്ങിയവയിലും കീടബാധ രൂക്ഷമാണ്. ഇലകൾ മുഴുവൻ വെട്ടുകിളികള്‍ വ്യാപകമായി തിന്നു നശിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷവും ഈ മേഖലയിൽ കീടബാധ കർഷകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ ഇതാദ്യമായാണ് ഇത്രയും രൂക്ഷമായ ആക്രമണം ഉണ്ടാകുന്നത്.

വയനാട്ടിലും വെട്ടുകിളി ശല്യം; കര്‍ഷകര്‍ക്ക് ദുരിതം

കീടത്തിന്‍റെ ലാർവ ഘട്ടത്തില്‍ തന്നെ കത്തിച്ചോ, കീടനാശിനിയിൽ മുക്കിയോ നശിപ്പിക്കണമെന്നാണ് കോഫി ബോർഡിന്‍റെ നിർദേശം. എന്നാൽ ഉയരമുള്ള വൃക്ഷങ്ങളിലും വാഴയിലും ഉള്‍പ്പെടെ കാണുന്നവയെ എങ്ങനെ നശിപ്പിക്കും എന്നതാണ് കർഷകരുടെ ആശങ്ക. കീടത്തിന്‍റെ സാമ്പിൾ ശേഖരിച്ച് തൃശ്ശൂരിലെ വാഴ ഗവേഷണ കേന്ദ്രത്തിലേക്ക് അയച്ചിട്ടുണ്ട്. ഈ മേഖലയിൽ വെട്ടുകിളികൾ വർധിക്കാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ ഒരു പഠനവും നടന്നിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.