ETV Bharat / city

ദേശാഭിമാനി ഓഫിസ് ആക്രമണം : കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉള്‍പ്പടെ 7 പേര്‍ അറസ്റ്റില്‍ - ദേശാഭിമാനി ഓഫിസ് ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റ്

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിക്കിടെയാണ് കല്‍പ്പറ്റയിലെ ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണമുണ്ടായത്

kalpetta deshabhimani office attack  congress attack deshabhimani office  deshabhimani office attack arrest  കല്‍പ്പറ്റ ദേശാഭിമാനി ഓഫിസ് ആക്രമണം  ദേശാഭിമാനി ഓഫിസ് ആക്രമണം അറസ്റ്റ്  ദേശാഭിമാനി ഓഫിസ് ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റ്  ജഷീർ പള്ളിവയൽ അറസ്റ്റ്
ദേശാഭിമാനി ഓഫിസ് ആക്രമണം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ഉള്‍പ്പെടെ 7 പേര്‍ അറസ്റ്റില്‍
author img

By

Published : Jun 27, 2022, 7:33 PM IST

വയനാട് : യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ കൽപ്പറ്റയില്‍ ദേശാഭിമാനി ഓഫിസ് ആക്രമിച്ച സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് ജഷീർ പള്ളിവയൽ ഉൾപ്പടെയുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Read more: ദേശാഭിമാനി ഓഫിസ് ആക്രമണം : കോൺഗ്രസ് നേതാക്കൾക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിക്കിടെയായിരുന്നു ദേശാഭിമാനി ഓഫിസിന് നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത്, കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗവുമായ ജഷീർ പള്ളിവയൽ അടക്കം അൻപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.