വയനാട്: 20 വർഷത്തിലേറെ ഇന്ത്യ മുഴുവൻ സഞ്ചരിച്ചാണ് കോഴിക്കോട് കല്ലായി സ്വദേശി ഷാഫി തന്റെ പ്രിയപ്പെട്ട ഗ്രാമഫോണുകൾ ശേഖരിച്ചത്. 1858-ൽ നിർമിച്ച ഫോണോഗ്രാം മുതൽ 1940-ൽ ഇറങ്ങിയ ഗ്രാമഫോണിന്റെ അവസാന മോഡൽ വരെ ഇദ്ദേഹത്തിന്റെ ശേഖരത്തിൽ ഉണ്ട്. ഗ്രാമ ഫോണുകളുടെ അറ്റകുറ്റ പണിയായിരുന്നു ആദ്യം. ഗ്രാമഫോണുകളോടും പാട്ടുകളോടുമുള്ള ഇഷ്ടം പിന്നീട് ഇദ്ദേഹത്തെ ഗ്രാമഫോൺ മ്യൂസിയവും റിസർച്ച് സെന്‍റും തുടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു.
ഗ്രാമഫോണുകൾ കൂടാതെ 1000ല്‍ പരം റെക്കോർഡറുകൾ, ഹാർമോണിയം, സിത്താർ, ഒരു ലക്ഷത്തിലധികം പാട്ടുകള്‍, കൂടാതെ ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി തുടങ്ങിയവരുടെ ശബ്ദരേഖകളും ഇവിടെ ഉണ്ട്.