വയനാട്: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് നടക്കുന്ന യുഡിഎഫ് റാലിക്കിടെ സംഘർഷാവസ്ഥ. കൽപ്പറ്റ എംപി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച് ചുങ്കം ജങ്‌ഷന്‍ വരെ നീണ്ട പ്രകടനത്തിനിടെ പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഷാഫി പറമ്പില്‍ എംഎല്‍എ, വി.ടി ബല്‍റാം തുടങ്ങിയ നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
വഴിയിലുടനീളമുള്ള സിപിഎം സ്‌തൂപങ്ങളും, കൊടിതോരണങ്ങളും തകര്‍ത്തു. ആയിരത്തിലേറെ പേരെ അണിനിരത്തിയാണ് യുഡിഎഫ് റാലി സംഘടിപ്പിച്ചത്. കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ ഉദ്‌ഘാടനം ചെയ്യുന്ന പ്രതിഷേധ റാലിയിൽ നിരവധി നേതാക്കളും ജനപ്രതിനിധികളും പ്രവര്‍ത്തകരുമാണ് പങ്കെടുക്കുന്നത്.