ETV Bharat / city

ആലപ്പുഴയിൽ യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

സമീപവാസിയായ അടുത്ത ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ.

women found hanged in husbands house  suicide news  ആത്മഹത്യ  ഭാര്യ ആത്മഹത്യ ചെയ്‌തു  വിസ്‌മയ കേസ്  സ്‌ത്രീധനം
ആലപ്പുഴ
author img

By

Published : Jun 23, 2021, 12:54 AM IST

ആലപ്പുഴ: ആലപ്പുഴ വാടയ്ക്കലിൽ യുവതിയെ ഭർതൃഗ്രഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡിൽ വെളുത്താർ പറമ്പിൽ ജയിംസ് – ഷേർളി ദമ്പതികളുടെ മകൾ അഖില ജയിംസ് (സ്നേഹ) ആണ് മരിച്ചത്. വാടയ്ക്കൽ സ്വദേശി ഗോഡ്‌സന്‍റെ ഭാര്യയാണ് അഖില.

ഏറെ നാളുകളായി സ്വത്ത് തർക്കത്തെ തുടർന്ന് മാനസിക സമർദ്ദത്തിൽ ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ചൊവ്വാഴ്ച 6.45 ഓടെയായിരുന്നു സംഭവം. ഭർത്താവ് ഗോഡ്സണ് ലഭിച്ച കുടുംബ ഓഹരിയിൽ അടുത്തിടെയാണ് ഇവർ ഷെഡ് വെച്ച് താമസമാരംഭിച്ചത്. സമീപവാസിയായ അടുത്ത ബന്ധുക്കളുമായുള്ള കുടുംബ പ്രശ്നമാണ് മരണകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

also read: വിസ്‌മയയുടെ ആത്മഹത്യ; ഭർത്താവ് കിരൺ റിമാൻഡില്‍

രണ്ട് കുട്ടികളുടെ അമ്മയായ അഖിലയ്ക്ക് ആറ് മാസം പ്രായമായ കുട്ടിയുമുണ്ട്. പുന്നപ്ര പൊലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് സ്നേഹയുടെ വീട്ടുകാർ പുന്നപ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.