ETV Bharat / city

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം : വീണ ജോര്‍ജ് - അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റമെന്ന് വീണ ജോര്‍ജ്

തുറവൂര്‍ താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി

DIALYSIS UNIT INAUGURATION THURAVOOR  Veena George about Infrastructure development  അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റമെന്ന് വീണ ജോര്‍ജ്  തുറവൂര്‍ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം
ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം: മന്ത്രി വീണ ജോര്‍ജ്
author img

By

Published : Jan 2, 2022, 8:07 AM IST

ആലപ്പുഴ : ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം കൈവരിക്കാന്‍ സമീപ വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് സാധിച്ചെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തുറവൂര്‍ താലൂക്ക് ആശുപത്രിയിലെ ആധുനിക ഡയാലിസിസ് യൂണിറ്റിന്‍റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ആരോഗ്യ മേഖലയില്‍ നടപ്പാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടന്നുവരുന്ന പദ്ധതികളെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ദലീമ ജോജോ എംഎല്‍എ അധ്യക്ഷത വഹിച്ചു. എ.എം ആരിഫ് എം.പി മുഖ്യാതിഥിയായിരുന്നു.

ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ഗണ്യമായ മുന്നേറ്റം: മന്ത്രി വീണ ജോര്‍ജ്

ALSO READ: കുട്ടികളുടെ വാക്‌സിനേഷന്‍ : ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു, കേന്ദ്രങ്ങള്‍ തിരിച്ചറിയാന്‍ പിങ്ക് ബോര്‍ഡുകള്‍

ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഡയാലിസിസ് യൂണിറ്റില്‍ മുന്‍പ് ഉണ്ടായിരുന്ന അഞ്ചെണ്ണം ഉള്‍പ്പടെ 15 ഡയാലിസിസ് യന്ത്രങ്ങളാണുള്ളത്. എ.എം ആരിഫ് എം.പി എം.എല്‍.എ ആയിരുന്ന കാലത്ത് അനുവദിച്ച 1.65 കോടി രൂപ വിനിയോഗിച്ചാണ് ഡയാലിസിസ് യൂണിറ്റിനുള്ള കെട്ടിടം സജ്ജമാക്കിയത്.

യൂണിറ്റിലേക്ക് ആവശ്യമായ 10 ഡയാലിസിസ് യന്ത്രങ്ങള്‍, ഡയാലിസ് ചെയറുകള്‍, കിടക്കകള്‍, ആര്‍.ഒ പ്ലാന്‍റുകള്‍ എന്നിവ കിഫ്ബി ഫണ്ട് മുഖേനയാണ് വാങ്ങിയത്. ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് മരുന്നുകള്‍ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.