ആലപ്പുഴ: ഹിറ്റ്ലറെ പോലും തോൽപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റേതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഏകാധിപത്യ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കറുപ്പിനെ ഭയമാണെങ്കിൽ അദ്ദേഹം വീട്ടിൽ ഇരുന്നാൽ പോരെയെന്നും എന്തിനാണ് ഇങ്ങനെ അപഹാസ്യനാവുന്നതെന്നും മുരളീധരൻ ചോദിച്ചു.
പ്രതിഷേധങ്ങളെ നേരിടാൻ മുഖ്യമന്ത്രി തയ്യാറാവണം. അല്ലെങ്കിൽ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. അന്വേഷണം പൂർത്തിയാവുന്നത് വരെ രാജി വെച്ച് പുറത്തിരിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.