ETV Bharat / city

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

author img

By

Published : Feb 20, 2020, 4:15 PM IST

ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പിന്തുണ തങ്ങൾക്കാണെന്നും ബിഡിജെഎസ് ചെയർമാൻ അവകാശപ്പെട്ടു.

thushar vellappally on kuttanad by election  kuttanad by election  thushar vellappally  bdjs  തുഷാര്‍ വെള്ളാപ്പള്ളി  ബിഡിജെഎസ്  കുട്ടനാട് ഉപതെരഞ്ഞെടുപ്പ്
കുട്ടനാട് ഉപതെരഞ്ഞെടുപ്പ്; ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ പിന്തുണ തങ്ങൾക്കാണെന്ന് ബിഡിജെഎസ് ചെയർമാൻ തുഷാർ വെള്ളാപ്പള്ളി. കുട്ടനാട് സീറ്റിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും അദ്ദേഹം ചേര്‍ത്തലയില്‍ പറഞ്ഞു. അതേസമയം കട്ടച്ചിറ കോളജിന്‍റെ ചെര്‍മാന്‍ സ്ഥാനം നിലനിര്‍ത്താന്‍ ഹൈക്കോടതിയെ സമീപിച്ച നടപടിയെ തുഷാര്‍ ന്യായീകരിച്ചു.

കട്ടച്ചിറ കോളജിന്‍റെ പേരിൽ സുഭാഷ് വാസു വ്യാജ ഒപ്പിട്ട് കോടികൾ വായ്പ എടുത്തിട്ടുണ്ട്. അതിന്‍റെ ബാധ്യത തീരും വരെ കോളജ് ട്രസ്റ്റിൽ തുടരണം. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ട്രസ്റ്റിന്‍റെ ചെയർമാൻ സ്ഥാനം നിലനിർത്താൻ കോടതിയിൽ ഹർജി നൽകിയത്. ജയിലിൽ പോകേണ്ടത് തങ്ങളല്ല. സുഭാഷ് വാസുവാണ് എഴ്‌ വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.