ETV Bharat / city

ആലപ്പുഴയില്‍ സിപിഎം ജില്ലാസെക്രട്ടറിയായി ആർ നാസർ തുടരും; യു പ്രതിഭ ജില്ല കമ്മിറ്റിയിലില്ല

author img

By

Published : Feb 17, 2022, 10:00 AM IST

അഞ്ച് വനിതകളും ആറ് പുതുമുഖങ്ങളും പുതിയ ജില്ല കമ്മിറ്റിയിൽ ഇടംപിടിച്ചു

ആർ നാസർ ജില്ലാ സെക്രട്ടറിയായി തുടരും  ആലപ്പുഴ സിപിഎം ജില്ല കമ്മറ്റി നിലവിൽ വന്നു  രണ്ടാം തവണയും സെക്രട്ടറിയായി ആർ നാസർ  സിപിഎം ആലപ്പുഴ സമ്മേളനം  R Nazar re-elected as CPM district secretary  Alappuzha CPM district secretary  Alappuzha CPM UPDATES
ആർ നാസർ ജില്ലാ സെക്രട്ടറിയായി തുടരും; പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ല സെക്രട്ടറിയായി ആർ നാസറിനെ വീണ്ടും തെരഞ്ഞെടുത്തു. രണ്ടാം തവണയാണ്‌ നാസർ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2018ൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സിപിഎം ജില്ല കമ്മിറ്റി ചേർന്ന് ആർ നാസറിനെ ആദ്യം സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 46 അംഗ ജില്ല കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു.

ആർ നാസർ മാധ്യമങ്ങളോട്

അഞ്ച് വനിതകളും ആറ്‌ പുതുമുഖങ്ങളും ജില്ല കമ്മിറ്റിയിൽ

അഞ്ച് വനിതകളും ആറ് പുതുമുഖങ്ങളും കമ്മിറ്റിയില്‍ ഇടം നേടി. കെ ജി രാജേശ്വരി, ജി രാജമ്മ, പുഷ്പലതാ മധു, ജലജാ ചന്ദ്രന്‍, ലീല അഭിലാഷ് എന്നിവരാണ് വനിതകൾ. ചാരുംമൂട് ഏരിയ സെക്രട്ടറി ബി. ബിനു, ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി ആർ രാഹുൽ, പ്രസിഡന്‍റ് ജയിംസ് സാമുവൽ, കുട്ടനാട് ഏരിയ സെക്രട്ടറി ജി ഉണ്ണിക്കൃഷ്ണൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, കർഷക സംഘം ജില്ല സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവരാണ് പുതുമുഖങ്ങള്‍. സജി ചെറിയാൻ പക്ഷത്ത് നിന്നുള്ളവരാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പുറമെ 31 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളേയും സമ്മേളനം തെരഞ്ഞെടുത്തു.

അഡ്വ. യു പ്രതിഭ ജില്ല കമ്മിറ്റിയിലില്ല

അതേസമയം കായംകുളം എംഎൽഎ അഡ്വ. യു പ്രതിഭ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ബിബിൻ സി ബാബു എന്നിവരെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയില്ല. സജി ചെറിയാൻ പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷമുള്ള കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. നേതാവ് ഡി ലക്ഷ്മണൻ, ലോയേഴ്‌സ് യൂണിയൻ സംസ്ഥാന മുൻ സെക്രട്ടറി അഡ്വ. ബി രാജേന്ദ്രൻ, മാന്നാർ നിന്നുള്ള വിശ്വംഭരപണിക്കർ എന്നിവരെയാണ് ഒഴിവാക്കിയത്. സംസ്ഥാന സമിതി അംഗമായ സജി ചെറിയാനെയും ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.

വിഭാഗീയതക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

അതേ സമയം ജില്ലയിൽ നടക്കുന്ന വിഭാഗീയതക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. വിഭാഗീയത പ്രവർത്തനങ്ങൾ പൂർണമായും അവസാനിപ്പിക്കണം. എല്ലാവരും ഒറ്റക്കെട്ടായി ഒന്നിച്ച് പ്രവർത്തിക്കണം. ഇല്ലെങ്കിൽ കടുത്ത നടപടി സ്വീകരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സിപിഎം ജില്ല സമ്മേളനത്തിൽ പൊതുചർച്ചയ്ക്കുള്ള ഉപരികമ്മിറ്റിയുടെ മറുപടിയായായിരുന്നു പിണറായിയുടെ പ്രതികരണം.

അരൂരിൽ വിഭാഗീയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നും ഇതാണ് ഉപതെരഞ്ഞെടുപ്പിലെ തോൽവിയിലേക്ക് നയിച്ചതെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സ്വയം തിരുത്താൻ തയ്യാറായില്ലെങ്കിൽ പാർട്ടിക്ക് തിരുത്തേണ്ടി വരുമെന്നും പിണറായി താക്കീത്‌ നൽകി. ഓരോരുത്തർക്കും എതിരായി ഉയർന്ന വിമർശനങ്ങൾ ശരിയാണോയെന്ന് അവർ സ്വയം പരിശോധിക്കണം. അവ തിരുത്തുന്നത് അവർക്ക് കൂടുതൽ തെളിമയുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന് എതിരെയുള്ള വിമർശനം അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി

അതേസമയം സമ്മേളനത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരായി ഉയർന്നുവന്ന വിമർശനങ്ങൾ അംഗീകരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് സമ്മതിക്കുന്നു. കുഴപ്പക്കാരെ ശ്രദ്ധിക്കും. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സിപിഐ ശത്രുവല്ല. സിപിഐയെ ശത്രുതയോടെ കാണരുത്. കുട്ടനാട് എംഎൽഎയെ ആരും നിയന്ത്രിക്കാൻ പോകണ്ട. അദ്ദേഹത്തെ വരുതിക്ക് നിർത്തണമെന്ന് മോഹവും വേണ്ട. അദ്ദേഹം എൻസിപിയുടെ നേതാവാണ്. എൻസിപി ഘടകകക്ഷിയാണെന്നും മുഖ്യമന്ത്രി പ്രതിനിധികളെ ഓർമ്മപ്പെടുത്തി.

READ MORE: ആലപ്പുഴ സിപിഎമ്മില്‍ തലമുറമാറ്റം വരുന്നു, ജില്ല കമ്മിറ്റിയില്‍ 20 ശതമാനം പുതുമുഖങ്ങൾക്ക് സാധ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.