ETV Bharat / city

പൊലീസുകാരിയുടെ കൊലപാതകം; ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു - mavelikkara

പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം.

പൊലീസുകാരി സൗമ്യയുടെ കൊലപാതകം
author img

By

Published : Jun 16, 2019, 7:25 PM IST

Updated : Jun 16, 2019, 9:21 PM IST

ആലപ്പുഴ: മാവേലിക്കര വള്ളികുന്നം സ്റ്റേഷനിലെ പൊലീസുകാരി സൗമ്യയുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കുറ്റകൃത്യത്തിനിടയിൽ പൊള്ളലേറ്റ പ്രതി അജാസിന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം നടന്ന് ഏകദേശം 24 മണിക്കൂർ പിന്നിടുമ്പോഴും പ്രതിയുടെ മൊഴി രേഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലാണ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണം. സംഭവസ്ഥലത്ത് നിന്ന് പൊലീസിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. രഹസ്യ കോഡുകൾ ഉപയോഗിച്ച് ഫോൺ ലോക്ക് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ഇത് പ്രതിയുടെ ഫോണ്‍ ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. സൗമ്യയുടെ മൊബൈൽ ഫോൺ കൊലപാതകം നടന്ന സമയത്ത് സൗമ്യ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതോടൊപ്പം കൊല നടത്താൻ അജാസിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

പൊലീസുകാരിയുടെ കൊലപാതകം; ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

സൗമ്യയുടെ ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. സൗമ്യയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. ഇതുവഴി കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രതി ഏതെങ്കിലും തരത്തിൽ സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നോ എന്നും പരിശോധിക്കും. വള്ളിക്കുന്നത്തേക്ക് വരുന്നത് സംബന്ധിച്ച അറിയിപ്പ് സൗമ്യക്ക് നൽകിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Intro:മാവേലിക്കര വള്ളികുന്നം സ്റ്റേഷനിലെ പോലീസുകാരി സൗമ്യയുടെ കൊലപാതകം ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കി. കുറ്റകൃത്യത്തിടയിൽ പൊള്ളലേറ്റ പ്രതി അജാസിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. സംഭവം നടന്ന് ഏകദേശം 24 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

Body:സംഭവസ്ഥലത്തുനിന്ന് പോലീസിന് ഒരു മൊബൈൽ ഫോൺ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇത് പ്രതിയുടെ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. രഹസ്യ കോഡുകൾ ഉപയോഗിച്ച് മൊബൈൽഫോൺ ലോക്ക് ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച സ്ഥിരീകരണത്തിലേക്ക് എത്താൻ പോലീസിന് കഴിയാത്തത്. കൊല്ലപ്പെട്ട സൗമ്യയുടെ മൊബൈൽ ഫോൺ കൊലപാതകം നടന്ന സമയം സൗമ്യ സഞ്ചരിച്ച വണ്ടിയിൽനിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നോയെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതോടൊപ്പം കൊല നടത്താൻ അജാസിനെ മറ്റാരെങ്കിലും സഹായിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Conclusion:സൗമ്യയുടെ മൊബൈൽ ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം സൗമ്യയുടെ വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. ഇതുവഴി വഴി കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പ്രതി അജാസ് ഏതെങ്കിലും തരത്തിൽ സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായോ വള്ളിക്കുന്നത്തേക്ക് വരുന്നത് സംബന്ധിച്ച അറിയിപ്പ് സൗമ്യയ്ക്ക് നൽകിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Last Updated : Jun 16, 2019, 9:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.