ETV Bharat / city

സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ്

author img

By

Published : Oct 6, 2020, 4:31 PM IST

സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്താത്തത് കൊണ്ട് രോഗികളുടെ എണ്ണം കൂടുകയാണ്. ആശുപത്രികളിൽ പോയാൽ അവിടെ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ramesh cennithala opposition leader of kerala പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലപ്പുഴ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ldf congress cpim kerala covid defence pinaray vijayan
സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷ നേതാവ്

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയെന്നും രോഗികളുടെ എണ്ണം കൂടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആളുകൾക്ക് വലിയ പരിഭ്രാന്തിയാണ് ഇതുസംബന്ധിച്ചുള്ളത്. കൊവിഡ് രോഗികളുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം വളരെ സങ്കീർണ്ണമാണ്. ആശുപത്രികളിൽ ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മൂന്ന് - നാല് ദിവസമായി നടക്കുന്ന ഒപി ബഹിഷ്കരണം മൂലം രോഗികൾ ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം മാറി. കൊവിഡ് രോഗികൾക്ക് ശുശ്രൂഷയില്ലെന്നും രോഗം ഭേദമായ വരെ പോലും തിരിച്ചയക്കാൻ സംവിധാനമില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ രീതിയിലുള്ള അലംഭാവമാണ് സംസ്ഥന സർക്കാർ കാണിക്കുന്നതെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ നടത്താത്തത് രോഗികളുടെ എണ്ണം കൂട്ടുകയാണ്. സമരം മൂലമാണ് രോഗികളുടെ എണ്ണം കൂടിയതെന്നായിരുന്നു ആരോപണം. ഇപ്പോൾ എവിടെയാണ് സമരമെന്നും രോഗികളുടെ എണ്ണത്തിൽ കുറവ് വരുന്നില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഭാഗത്ത് നിന്നും അടിയന്തര നടപടി വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.