ETV Bharat / city

ആലപ്പുഴയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തിയാകുന്നു - tourism

ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ  ഇ-ടോയ്‌ലറ്റ് പുനഃസ്ഥാപിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

ഇ-ടോയ്‌ലറ്റ്
author img

By

Published : Jun 27, 2019, 1:54 AM IST

Updated : Jun 27, 2019, 2:59 AM IST

ആലപ്പുഴ: ബീച്ച് പരിസരത്ത് നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇ-ടോയ്‌ലറ്റ് പ്രവര്‍ത്തന രഹിതമായിട്ട് ഒമ്പത് വർഷം പിന്നിടുന്നു. 2011-12 സാമ്പത്തിക വർഷത്തിലെ ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചതാണ് ഇ-ടോയ്‌ലറ്റ്. എന്നാൽ പ്രവർത്തനം തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇ-ടോയ്‌ലറ്റ് തകരാറിലായി. നാണയം ഇട്ടാൽ വാതിൽ തുറക്കുന്ന ഇ-ടോയ്‌ലറ്റ് ആരംഭവേളയിൽ നാട്ടുകാർക്ക് അത്ഭുതമായിരുന്നു. ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു തുടക്കത്തിലെ പ്രശ്നം. പിന്നീട് പ്രതിസന്ധി പരിഹരിച്ചെങ്കിലും വീണ്ടും നിശ്ചലമായി.

ഇ-ടോയ്‌ലറ്റുകൾ നോക്കുകുത്തിയാകുന്നു

കെൽട്രോണിന്‍റെ സഹകരണത്തോടെ ഇറാം സയന്‍റിഫിക്കെന്ന ഏജൻസിയാണ് ഇ-ടോയിലറ്റ് സ്ഥാപിച്ചത്. എന്നാൽ പിന്നീട് ഈ എജൻസി ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. നഗരസഭയുടെ തന്നെ അധീനതയിലുള്ള എയറോബിക് കമ്പോസ്റ്റ് ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്നുണ്ട്. ആലപ്പുഴ കടപ്പുറത്ത് ഇന്ത്യൻ കോഫി ഹൗസിന് സമീപം സ്ഥിതിചെയ്യുന്ന ഇ-ടോയ്‌ലറ്റ് ഇന്ന് നായ്ക്കളുടെയും മറ്റും ആവാസകേന്ദ്രം കൂടിയാണ്. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന ആലപ്പുഴ കടപ്പുറത്ത് ജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇ-ടോയ്‌ലറ്റ് പുനഃസ്ഥാപിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

Intro:ഏറെ കൊട്ടിഘോഷിച്ച് ആലപ്പുഴ ബീച്ച് പരിസരത്ത് നഗരസഭ സ്ഥാപിച്ച ഈ ടോയ്‌ലറ്റ് നോക്കുകുത്തിയായിട്ട് ഒൻപത് വർഷം പിന്നിടുന്നു. 2011-12 സാമ്പത്തിക വർഷത്തിലെ ആലപ്പുഴ നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ചതാണ് ഈ ടോയ്‌ലറ്റ്. എന്നാൽ പ്രവർത്തനം തുടങ്ങി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഇ-ടോയ്‌ലറ്റ് തകരാറിലായി. നാണയം ഇട്ടാൽ വാതിൽ തുറക്കുന്ന ഇ-ടോയ്‌ലറ്റ് ആരംഭ വേളയിൽ നാട്ടുകാർക്ക് അത്ഭുതമായിരുന്നു. നേരെ ചൊവ്വേ പ്രവർത്തിക്കാതായതോടെ അതൊരു ദുരിതമായി.

Body:ആവശ്യത്തിന് വെള്ളം ലഭിക്കാത്തതായിരുന്നു തുടക്കത്തിലെ പ്രശ്നം. പിന്നീട് പ്രതിസന്ധി പരിഹരിച്ചു എങ്കിലും വീണ്ടും നിശ്ചലമായി. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ശുചിമുറി ഇന്ന് നഗരമധ്യത്തിലെ കാഴ്ചവസ്തുവായി നശിക്കുകയാണ്. ദിവസവും ആയിരക്കണക്കിന് തദ്ദേശീയരും വൈദേശികരുമായ വിനോദസഞ്ചാരികൾ എത്തുന്ന ആലപ്പുഴ കടപ്പുറത്ത് ജനങ്ങൾക്ക് എപ്പോഴും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ഇത് പുനഃസ്ഥാപിക്കുകയും പ്രവർത്തനം കാര്യക്ഷമമാക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

Conclusion:കെൽട്രോണിന്റെ സഹകരണത്തോടെ ഇറാം സയൻറ്റിഫിക് എന്ന ഏജൻസിയാണ് ഇവിടെ സ്ഥാപിച്ചത്. എന്നാൽ ഇവിടെ സ്ഥാപനത്തിനു ശേഷം ഈ എജൻസി ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്. നഗരസഭയുടെ തന്നെ അധീനതയിലുള്ള എയറോബിക് കമ്പോസ്റ്റ് ഇതിനോട് ചേർന്ന് സ്ഥിതിചെയ്യുന്നുണ്ട്. ആലപ്പുഴ കടപ്പുറത്ത് ഇന്ത്യൻ കോഫി ഹൗസിന് സമീപം സ്ഥിതിചെയ്യുന്ന ഈ ടോയ്‌ലറ്റ് ഇന്ന് നായ്ക്കളുടെയും മറ്റും ആവാസകേന്ദ്രം കൂടിയാണ്. വളരെ വൃത്തിഹീനമായ അവസ്ഥയിലാണ് ഇന്ന് ഈ ശൗചാലയം. ഇത് എത്രയും പെട്ടെന്ന് പൊളിച്ചു നീക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Jun 27, 2019, 2:59 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.