ETV Bharat / city

ഡേറ്റിംഗ് ആപ്പ് വഴി മലയാളി യുവതിയിൽ നിന്നും പത്തുലക്ഷം തട്ടി ; നൈജീരിയൻ പൗരന്‍ പിടിയില്‍

എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്

swindling Money from Malayalee woman through dating app  dating app money Froud  ഡേറ്റിംഗ് ആപ്പ് വഴി മലയാളി യുവതിയിൽ നിന്നും പണം തട്ടി  മലയാളി യുവതിയിൽ നിന്നും പണം തട്ടിയ യുവതി പിടിയില്‍  ആലപ്പുഴ സ്വദേശിനിയുടെ പണം തട്ടി
ഡേറ്റിംഗ് ആപ്പ് വഴി മലയാളി യുവതിയിൽ നിന്നും പത്തുലക്ഷം തട്ടിയ നൈജീരിയൻ പൗരന്‍ പിടിയില്‍
author img

By

Published : Apr 18, 2022, 5:57 PM IST

Updated : Apr 18, 2022, 9:37 PM IST

ആലപ്പുഴ : ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി മലയാളി യുവതിയിൽ നിന്നും പണം തട്ടിയ നൈജീരിയൻ പൗരന്‍ പിടിയില്‍. ഡേറ്റിഗ് ആപ്പ് വഴി പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയില്‍ നിന്ന് പത്തുലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. എനുക അരിന്‍സി ഇഫെന്ന എന്ന നൈജീരീയന്‍ പൗരനെയാണ് ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് നോയിഡയില്‍ നിന്ന് പിടികൂടിയത്. ആലപ്പുഴ സ്വദേശിനിയായ യുവതി ഡേറ്റിങ് ആപ്പിലൂടെയാണ് പ്രതിയെ പരിചയപ്പെടുന്നത്.

ഡേറ്റിംഗ് ആപ്പ് വഴി മലയാളി യുവതിയിൽ നിന്നും പത്തുലക്ഷം തട്ടി ; നൈജീരിയൻ പൗരന്‍ പിടിയില്‍

അമേരിക്കയില്‍ പൈലറ്റ് ആണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്‌ പ്രതി യുവതിയുമായി അടുപ്പത്തിലായി. ഇന്ത്യയില്‍ എത്തിയിട്ടുണ്ടെന്നും കൊണ്ടുവന്ന ഡോളര്‍ എക്സ്ചേഞ്ച് ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി 10 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. അത് കൈക്കലാക്കിയ ശേഷം വീണ്ടും 11 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടത്തോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: ഓണ്‍ലൈന്‍ തട്ടിപ്പ്, റിയൽ എസ്റ്റേറ്റ് ഡെവലപ്പറിൽ നിന്ന് 38.50 തട്ടിയെടുത്തു

സൈബര്‍ തട്ടിപ്പിലൂടെ കോടികളാണ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് തട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ നിന്ന് മനസിലായതായും വലിയൊരു റക്കറ്റ് തന്നെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്തരം തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല പൊലീസ് മേധാവി ജെ ജയദേവ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്.

ആലപ്പുഴ സൈബര്‍ സിഐ. എം. കെ. രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നോയിഡയില്‍ എത്തി അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പ് സംഭവങ്ങൾ ജില്ലയിൽ നടന്നിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരികയാണ്. കേസിൽ പ്രതിയെ ചോദ്യം ചെയ്ത് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമെന്നും ജില്ല പോലീസ് മേധാവി വ്യക്തമാക്കി.

Last Updated : Apr 18, 2022, 9:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.