ETV Bharat / city

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ

ജില്ലയിൽ ഏത് തെരഞ്ഞെടുപ്പ് വന്നാലും ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നവർ ആദ്യമെത്തുക ഗൗരിയമ്മയുടെ വീട്ടിലാണ്. നന്നായി വര്‍ക്ക് ചെയ്യണമെന്ന് മനുവിനെ ഉപദേശിച്ച ഗൗരിയമ്മ ‘ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിന്‌ ജയിക്കു'മെന്ന് പറഞ്ഞ് തലയിൽ കൈവെച്ച്‌ മനുവിനെ അനുഗ്രഹിച്ചു.

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ
author img

By

Published : Sep 27, 2019, 5:39 AM IST

Updated : Sep 27, 2019, 6:29 AM IST

ആലപ്പുഴ : കേരളത്തിന്‍റെ വിപ്ലവ പെൺകരുത്ത് കെ.ആർ ഗൗരിയമ്മയുടെ അനുഗ്രഹം തേടി അരൂരിലെ ഇടതു സ്ഥാനാർഥി അഡ്വ. മനു സി.പുളിക്കൽ. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് മനു അനുഗ്രഹം വാങ്ങിയത്. ജില്ലയിൽ ഏത് തെരഞ്ഞെടുപ്പ് വന്നാലും ഇടതുസ്ഥാനാർഥിയായി മത്സരിക്കുന്നവർ ആദ്യമെത്തുക ഗൗരിയമ്മയുടെ വീട്ടിലേക്കാണ്. അതാണ് ഇവിടുത്തുകാർക്ക് രാശിയും ശീലവും.

ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ
മൂന്നു തവണ അരൂരിന്‍റെ എംഎൽഎ ആയ എ.എം ആരിഫിനൊപ്പമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മനു സി. പുളിക്കൽ ഗൗരിയമ്മയുടെ വീട്ടിലെത്തിയത്. മൂവരും ഒരുമിച്ചപ്പോള്‍ അരൂരിന്‍റെ ഭൂതകാലവും വർത്തമാനവും ഭാവിയും അവിടെ സംഗമിച്ചു. വയലാറിലെ സിറിയക്‌ സാറിന്‍റെ മകനാണെന്ന് പറഞ്ഞാണ് ആരിഫ് മനുവിനെ പരിചയപ്പെടുത്തിയത്. ആളെ ഗൗരിയമ്മയ്‌ക്ക് മനസിലാവുകയും ചെയ്‌തു. നന്നായി വര്‍ക്ക് ചെയ്യണമെന്ന് മനുവിനെ ഉപദേശിച്ച ഗൗരിയമ്മ ‘ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിന്‌ ജയിക്കുമെന്ന് പറഞ്ഞ് തലയിൽ കൈവെച്ച്‌ അനുഗ്രഹിച്ചു.

Intro:Body:ഗൗരിയമ്മയുടെ അനുഗ്രഹം തേടി മനു എത്തി; ആരിഫിനെ പോലെ തന്നെ മനുവും ജയിക്കുമെന്ന് ഗൗരിയമ്മ

ആലപ്പുഴ : കേരളത്തിന്റെ വിപ്ലവ പെൺകരുത്ത് കെ ആർ ഗൗരിയമ്മയുടെ അനുഗ്രഹം തേടി അരൂരിൽ ഇടതു സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അഡ്വ. മനു സി പുളിക്കൽ എത്തി. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയിലെത്തിയാണ് മനു അനുഗ്രഹം വാങ്ങിയത്. ജില്ലയിൽ ഏത് തിരഞ്ഞെടുപ്പ വന്നാലും ഇടതു സ്ഥാനാർഥിയായി മത്സരിക്കുന്നവർ ആദ്യമെത്തുക ഗൗരിയമ്മയുടെ വീട്ടിലാണ്. അതാണ് ഇവിടുത്തുകാർക്ക് രാശിയും ശീലവും.

‘ജയിക്കും, ആരിഫിനെപ്പോലെ നല്ല ഭൂരിപക്ഷത്തിന്‌ ജയിക്കും’ –മനുവിന്റെ തലയിൽ കൈവെച്ച്‌ ഇങ്ങിനെ പറഞ്ഞത്‌ അരൂരിനെ ഒമ്പതു തവണ നീയമസഭയിൽ പ്രതിനിധീകരിച്ച കെ ആർ ഗൗരിയമ്മ. സമീപത്ത്‌ മൂന്നു തവണ അരൂരിന്റെ എംഎൽഎ ആയ എ എം ആരിഫ്‌. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മനു സി പുളിക്കൽ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട്ടിലെത്തിയപ്പോൾ അരൂരിന്റെ ഭൂതകാലവും വർത്തമാനവും ഭാവിയും അവിടെ സംഗമിച്ചു.
ഇന്ന് വൈകീട്ട്‌ അഞ്ചോടെയാണ്‌ എ എം ആരിഫ്‌ എംപിയോടൊപ്പം മനു, ഗൗരിയമ്മയുടെ വീട്ടിലെത്തിയത്‌. നിന്നെ എവിടെയൊ കണ്ടിട്ടുണ്ടല്ലോ–-മനുവിന്റെ കണ്ടപാടെ ഗൗരിയമ്മ ഓർമകളിൽ പരതി. ഈ വേള, മനുവിനെ ആരിഫ്‌ പരിചയപ്പെടുത്തി. ‘വയലാറിലെ സിറിയക്‌ സാറിന്റെ മകനാ. രക്തസാക്ഷി മണ്ഡപരത്തിനടുത്തുള്ള ഇവരുടെ വീട്ടിൽ പലകുറി പോയിട്ടില്ലേ. ഇപ്പോൾ അരൂരിലെ നമ്മുടെ സ്ഥാനാർഥിയാ’–-ആരിഫ്‌ പറഞ്ഞു.
മനുവിനെ ഗൗരിയമ്മ സൂക്ഷിച്ചൊന്നു നോക്കി. പിന്നെ തലയിൽ കൈ വെച്ച്‌ ആശിർവദിച്ചു. ജയിക്കും, നല്ല ഭൂരിപക്ഷം കിട്ടും. നന്നായി വർക്കു ചെയ്യണം. അതിലൊരു വീഴ്ചയും വരുത്തരുത്‌–-ഒരുപാട്‌ തെരഞ്ഞെടുപ്പുകളുടെ അനുഭവമുള്ള ഗൗരിയമ്മ പറഞ്ഞു.Conclusion:
Last Updated : Sep 27, 2019, 6:29 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.