ETV Bharat / city

ദേശീയ ലോക് അദാലത്ത്: 353 കോടതി കേസുകളും 407 കോടതിയേതര തർക്കങ്ങളും പരിഹരിച്ചു - ലോക് അദാലത്ത്

ആകെ 5.8 കോടി രൂപയുടെ ഒത്തുതീർപ്പുകളാണ് നടന്നത്.

lok adalath in alappuzha  alappuzha news  lok adalath news  ലോക് അദാലത്ത്  ആലപ്പുഴ വാര്‍ത്തകള്‍
ദേശീയ ലോക് അദാലത്ത്: 353 കോടതി കേസുകളും 407 കോടതിയേതര തർക്കങ്ങളും പരിഹരിച്ചു
author img

By

Published : Apr 13, 2021, 11:33 PM IST

ആലപ്പുഴ: ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ദേശീയ ലോക് അദാലത്ത് സംഘടിപ്പിച്ചു. 23 ബെഞ്ചുകളിലായി, കോടതി കേസുകളും കോടതിയേതര തർക്കങ്ങളുമായി യഥാക്രമം 2044 ഉം 3124 ഉം കേസുകളാണ് പരിഗണിച്ചത്. ഇതിൽ 353 കോടതി കേസുകളും 407കോടതിയേതര തർക്കങ്ങളും പരിഹരിക്കപ്പെട്ടു. ആകെ 5.8 കോടി രൂപയുടെ ഒത്തുതീർപ്പുകളാണ് നടന്നത്. 315 വാഹനാപകട നഷ്ട പരിഹാര കേസുകളിൽ 3.9 കോടി രൂപയുടെ നഷ്ട പരിഹാരം അനുവദിച്ചു.

വിവിധ ബാങ്കുകൾ, ബാങ്കുകൾക്കു പുറമെ ,കെഎസ്‌ആർടിസി, വാട്ടർ അതോറിറ്റി, ബിഎസ്‌എൻഎൽ, ലേബർ ഓഫിസിലുള്ള കേസുകൾ, ആർ.ടി.ഒ ഓഫീസിലെ കേസുകൾ എന്നിവയും ലോക് അദാലത്തിൽ പരിഗണിക്കപ്പെട്ടു. ദേശീയ ലോക് അദാലത്തിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ ന്യായധിപരും അഭിഭാഷകരും സേവനം നൽകി. ലോക് അദാലത്തുമായി സഹകരിച്ച എല്ലാ സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വ്യക്തികൾക്കും മറ്റെല്ലാ സ്ഥാപനങ്ങൾക്കും ജില്ലാ ജഡ്ജ് എ ബദറുദ്ധീൻ നന്ദി അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.