ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം. ആലപ്പുഴ ചാരുംമൂടിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ബിന്ദുവിന് (29) നേരെയാണ് പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ശ്രീകുമാർ ആസിഡ് ഒഴിച്ചത്. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീകുമാറിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്‌നങ്ങളെ തുടർന്നാണ് ഭാര്യയുടെ മുഖത്ത് ശ്രീകുമാർ ആസിഡൊഴിച്ചതെന്നാണ് ലഭ്യമായ വിവരം. ഇരുവർക്കും രണ്ടു കൂട്ടികളുണ്ട്. കുട്ടികൾ ഇപ്പോൾ ശ്രീകുമാറിന്‍റെ വീട്ടിലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ബിന്ദു ഉളവുക്കാട്ടുള്ള കൂട്ടുകാരിയുടെ വീട്ടിലാണ് താമസം. കുറെ നാളുകളായി ഭാര്യയും ഭർത്താവുമായി തമ്മിൽ വഴക്ക് ഉണ്ടാകാറുണ്ടെന്ന് പൊലീസ് പറയുന്നു.
വധശ്രമത്തിനും സ്‌ത്രീകൾക്ക് നേരെയുള്ള അതിക്രമത്തിനും ഗാർഹിക പീഡന നിരോധന നിയമവുമനുസരിച്ച് ശ്രീകുമാറിനെതിരെ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
ALSO READ: കോയമ്പത്തൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം