ആലപ്പുഴ: പുന്നമട കന്നിട്ടയിൽ രണ്ട് ഹൗസ് ബോട്ടുകൾ കത്തിനശിച്ചു. കൊയിനോണിയ ക്രൂയിസിന്റെ ബോട്ടുകളാണ് കത്തിയത്. ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും രണ്ട് ബോട്ടുകളും പൂർണമായി കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടുകൾ ജീവനക്കാരും നാട്ടുകാരും ചേർന്ന് തള്ളി നീക്കിയതിനാൽ അവയിലേക്ക് തീ പടർന്നില്ല.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകട സമയത്ത് ജീവനക്കാർ ആരും ബോട്ടിൽ ഉണ്ടായിരുന്നില്ല എന്നത് വൻ ദുരന്തം ഒഴിവാക്കി. ഫയർഫോഴ്സ് എത്തിയെങ്കിലും വെള്ളം പമ്പ് ചെയ്യുന്ന മോട്ടർ ഇടക്ക് വെച്ച് പ്രവർത്തന രഹിതമായതിനെ തുടർന്ന് തീ അണയ്ക്കാനാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
also read: വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ ; കുമരകത്തെ ഹൗസ് ബോട്ട് മേഖല നിശ്ചലം