ETV Bharat / city

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ സാധിച്ചെന്ന് സ്‌പീക്കർ - kerala gender equality news

വിദ്യാഭ്യാസം ഒരു കുറ്റമായി കണക്കാക്കപ്പെടുന്ന മത രാഷ്ട്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് ആൺ-പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ കഴിയുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്ന് എം.ബി രാജേഷ്‌.

കേരളത്തിലെ വിദ്യാഭ്യാസ മേഖല  വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം  വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ സാധിച്ചെന്ന് സ്‌പീക്കർ  നിയമസഭ സ്‌പീക്കർ  ലിംഗസമത്വം കൈവരിക്കാൻ കേരളത്തിന് സാധിച്ചു  എം.ബി രാജേഷ്  എം.ബി രാജേഷ് വാർത്ത  gender equality  kerala gender equality news  gender equality in educational sector news
കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ സാധിച്ചെന്ന് സ്‌പീക്കർ
author img

By

Published : Aug 27, 2021, 10:30 PM IST

ആലപ്പുഴ: വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ കേരളത്തിന് സാധിച്ചെന്ന് നിയമസഭ സ്‌പീക്കർ എം.ബി രാജേഷ്. ആലപ്പുഴ മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതി 'വിജ്ഞാന ജ്യോതി' യുടെ ഉദ്ഘാടനം കലവൂർ ഗവൺമെന്‍റ് ഹൈസ്‌ക്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവരും പഠിക്കുന്നു എന്നുള്ളത് കേരളത്തിൽ അത്ഭുതകരമായ കാര്യമല്ല. പക്ഷേ കേരളത്തിന് പുറത്തെ അവസ്ഥയോട് താരതമ്യപ്പെടുത്തുമ്പോൾ ഈ നേട്ടം അഭിമാനകരമാണ്. വിദ്യാഭ്യാസമേഖലയെ പിന്തുണച്ചാൽ പിന്നാക്ക മേഖലകളിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നും എം.ബി രാജേഷ്‌ പറഞ്ഞു.

കേരളത്തിൽ വിദ്യാഭ്യാസ മേഖലയിൽ ലിംഗസമത്വം കൈവരിക്കാൻ സാധിച്ചെന്ന് സ്‌പീക്കർ

'വിജ്ഞാന ജ്യോതി പദ്ധതി അഭിമാന പദ്ധതിയാകും'

വിജ്ഞാന ജ്യോതി പദ്ധതി കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയായി മാറും. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇന്ന് പെൺകുട്ടികൾക്കാണ് ആധിപത്യം. വിദ്യാഭ്യാസം ഒരു കുറ്റമായി കണക്കാക്കപ്പെടുന്ന മത രാഷ്ട്രങ്ങൾ നിലനിൽക്കുന്ന ലോകത്ത് ആൺ-പെൺ വ്യത്യാസമില്ലാതെ പഠിക്കാൻ കഴിയുന്നുവെന്നതും പെൺകുട്ടികൾക്ക് അവർ ആഗ്രഹിക്കുന്നതു പോലെ പഠിച്ച് വളരാൻ കഴിയുന്നതും അഭിമാനകരമായ കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.

'പെൺകുട്ടികളുടെ മുഖ്യധാര പ്രവേശനം പ്രതീക്ഷാനിർഭരം'

പേന കൊണ്ടും പുസ്തകങ്ങൾ കൊണ്ടും ലോകത്തെ മാറ്റി മറിക്കുന്നവരായി പെൺകുട്ടികൾ മാറേണ്ടതുണ്ട്. ഇന്നത്തെ ഇരുണ്ട കാലത്ത് പെൺകുട്ടികൾ മുഖ്യധാരയിലേക്ക് വരുന്നത് പ്രതീക്ഷാനിർഭരമാണെന്നും ചോദ്യങ്ങൾ ചോദിക്കാനുള്ള വിമർശന ബുദ്ധി കൂടി ഉണ്ടായാൽ മാത്രമേ വിദ്യാഭ്യാസം അർഥവത്താകൂവെന്നും എം.ബി രാജേഷ്‌ പറഞ്ഞു.

ആലപ്പുഴ മണ്ഡലത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ എ പ്ലസ് ലഭിച്ച 768 കുട്ടികളെയും ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ എ പ്ലസ് കരസ്ഥമാക്കിയ 364 വിദ്യാർഥികളെയും എംഎൽഎ മെരിറ്റ് അവാർഡ് നൽകി സ്പീക്കർ അനുമോദിച്ചു. 100 ശതമാനം വിജയം നേടിയ സ്‌കൂൾക്കും സ്‌പീക്കർ ഉപഹാരം നൽകി.

ALSO READ: പാരാലിമ്പിക്‌സ്‌; ചരിത്രം കുറിച്ച് ഭവിനബെൻ പട്ടേല്‍, ടേബിള്‍ ടെന്നീസിൽ മെഡൽ ഉറപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.