ആലപ്പുഴ : ആലപ്പുഴ നഗരസഭയുടെ കീഴിൽ ഭൂ- ഭവനരഹിരായവർക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ ശിലാസ്ഥാപന കർമം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവ്വഹിച്ചു.
ഭൂരഹിതർ, ഭവനരഹിതർ, നിരാലംബരായ സ്ത്രീകൾ എന്നിവർക്ക് മുൻഗണന നൽകികൊണ്ടുള്ളതാണ് ആലപ്പുഴ നഗരസഭയുടെ ഫ്ലാറ്റ് നിർമാണമെന്ന് മന്ത്രി പറഞ്ഞു. എല്ലാവർക്കും വീട് എന്നതാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി കഴിയും വിധമെല്ലാം സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. ചാത്തനാട് മുനിസിപ്പൽ കോളനിയിൽ ആൾക്കൂട്ടം ഒഴിവാക്കി ലളിതമായാണ് ചടങ്ങ് നടന്നത്.
നഗരസഭാ വൈസ് പ്രസിഡന്‍റ് സി ജ്യോതിമോൾ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർമാൻമാരായ ബഷീർ കോയാപറമ്പിൽ, എഎ റസാഖ്, ബിന്ദു തോമസ്, ജി മനോജ് കുമാർ, വാർഡ് കൗൺസിലർ റമീസത്ത് ഇ നാസർ , നഗരസഭാ സെക്രട്ടറി മുഹമ്മദ് ഷാഫി, മുനിസിപ്പൽ എഞ്ചിനീയർ അനിൽ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.