ആലപ്പുഴ : ആറാട്ടുപുഴയിൽ വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങളെ സർക്കാർ ഏറ്റെടുക്കണമെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി എം സുധീരൻ. മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 1,00,000 രൂപ നൽകണം.
പരിക്കേറ്റവർക്ക് ആവശ്യമായ തുടർ ചികിത്സ ഉറപ്പുവരുത്തണം. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് സാങ്കേതിക കാരണങ്ങളാൽ നഷ്ടപ്പെടാനിടയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ALSO READ: അഴീക്കലിൽ മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് അപകടം; നാല് മരണം
വ്യാഴാഴ്‌ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. വലിയഴീക്കലിൽ നിന്നുള്ള ഓംകാരം എന്ന ബോട്ട് അഴീക്കൽ പൊഴിക്ക് സമീപം അപകടത്തിൽപ്പെടുകയായിരുന്നു. അഴീക്കൽ, ആലപ്പുഴ സ്വദേശികളായ സുനിൽ ദത്ത്, സുദേവൻ, തങ്കപ്പൻ, ശ്രീകുമാർ എന്നിവര്‍ക്കാണ് ജീവഹാനിയുണ്ടായത്.
ALSO READ: അഴീക്കൽ ബോട്ടപകടം : വള്ളം മറിഞ്ഞത് ചുഴിയെ തുടർന്നെന്ന് പ്രാഥമിക നിഗമനം
16 മത്സ്യത്തൊഴിലാളികള്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 12 പേരെ കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.