ETV Bharat / city

വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് അനുമതി - ആലപ്പുഴ

കണ്ടെയ്ൻമെന്‍റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് മേഖലയിൽ മത്സ്യബന്ധനത്തിന് അനുമതിയില്ല

ALAPPUZHA  ALAPPUZHA VALIYAZHEKKAL  VALIYAZHEKKAL  വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍റർ  മത്സ്യബന്ധനത്തിന് അനുമതി  ആലപ്പുഴ  വലിയഴീക്കൽ
വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് അനുമതി
author img

By

Published : Aug 25, 2020, 4:11 AM IST

ആലപ്പുഴ : ജില്ലയിലെ വലിയഴീക്കൽ ഫിഷ് ലാൻഡിങ് സെന്‍ററിൽ നിന്ന് മത്സ്യബന്ധനത്തിന് അനുമതി. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 മണിവരെ മത്സ്യബന്ധനം നടത്താനാണ് ജില്ലാഭരണകൂടത്തിന്‍റെ അനുമതി. കണ്ടെയ്ൻമെന്‍റ് സോണുകൾ, ക്ലസ്റ്ററുകൾ എന്നിവിടങ്ങളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾക്ക് മേഖലയിൽ മത്സ്യബന്ധനത്തിന് അനുമതിയില്ല. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മത്സ്യ വിപണനത്തിനും അനുമതി നൽകിയിട്ടുണ്ട്. ടോക്കൺ സമ്പ്രദായത്തിന്‍റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ച് വിപണനം നടത്താനാണ് അനുമതി. ചെറുകിട കച്ചവടക്കാർ, ഇരുചക്ര -മുച്ചക്ര വാഹന കച്ചവടക്കാർ എന്നിവർക്ക് രാവിലെ 6 മുതൽ 9 വരെയും, മൊത്ത കച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങാവുന്നതാണ്. പൊതുജനങ്ങൾക്ക് ഈ കേന്ദ്രത്തിലെത്തി മത്സ്യം വാങ്ങുന്നത് അനുമതിയില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.