ETV Bharat / city

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്ടം - വെളിച്ചണ്ണ ഫാക്ടറി

സംഭവസമയത്ത് ഫാക്ടറിയിൽ ജീവനക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.

fire alppuzha alappuzha fire വെളിച്ചണ്ണ ഫാക്ടറി ആലപ്പുഴ
author img

By

Published : Apr 27, 2019, 8:59 AM IST

Updated : Apr 27, 2019, 11:37 AM IST

.

ആലപ്പുഴയില്‍ വെളിച്ചെണ്ണ ഫാക്ടറിയില്‍ വൻ അഗ്നിബാധ

ആലപ്പുഴ : ചുങ്കത്ത് വെളിച്ചണ്ണ ഫാക്ടറിയിൽ വൻ തീപിടുത്തം. ചുങ്കത്തെ ചന്ദ്ര ഓയില്‍സ് മില്ലിലാണ് തീപിടുത്തമുണ്ടായത് .ഷോർട്ട്സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. സംഭവസമയത്ത് ഫാക്ടറിയിൽ ജീവനക്കാരില്ലാതിരുന്നതിനാല്‍ വന്‍ദുരന്തമൊഴിവായി. പുലർച്ചെയോടെ ഉണ്ടായ അപകടത്തിൽ വെളിച്ചെണ്ണയും കൊപ്രയുമടക്കം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

Intro:Body:

ആലപ്പുഴ ചുങ്കത്ത് ഓയിൽ മില്ലിൽ വൻ അഗ്നിബാധ; ഷോർട്ട്സർക്യൂട്ട് എന്ന് നിഗമനം

ആലപ്പുഴയിലെ ചുങ്കം പ്രദേശത്ത് ബാബു ഓയിൽ മില്ലിൽ വൻ അഗ്നിബാധ. ഷോർട്ട് സർക്യൂട്ടാണ് അടിമാലി കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ജനവാസ പ്രദേശത്താണ് തീപിടുത്തം ഉണ്ടായത് എന്നിരുന്നാലും അഗ്നിശമനസേനയുടെ സമയോചിത ഇത് ഇടപെടൽ മൂലം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാവുന്നത് ഒഴിവാക്കാൻ സാധിച്ചു. ആലപ്പുഴ ഫയർസ്റ്റേഷൻ അടുത്ത പ്രദേശമായതിനാൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചതോടെ ഫയർഫോഴ്സ് എത്തുകയായിരുന്നു. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് തീപടർന്നത് ഒഴിവാക്കാൻ കാരണമായി. തീപിടുത്തെത്തുടർന്ന് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ചന്ദ്ര എന്നറിയപ്പെട്ടിരുന്ന ബാബു ഓയിൽ മില്ല് കത്തി നശിച്ചതോടെ ചുങ്കത്തെ അവസാനത്തെ ഓയിൽ മില്ലും അപ്രത്യക്ഷമായിരിക്കുന്നു.

സ്വന്തമായി അക്ഷയ എന്ന ബ്രാൻഡിൽ വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കുന്ന ബാബു ഓയിൽ മിൽ തന്നെയാണ് പാരചൂട്ട് പോലെയുള്ള വമ്പൻ കമ്പനികൾക്ക് ഓയിൽ കയറ്റിയക്കുന്നത്. നൂറിലധികം ജീവനക്കാർ ജോലിചെയ്യുന്ന ബാബു ഓയിൽ മിൽസ് തീപിടുത്തത്തിൽ തീയണക്കാനുള്ള പരിശ്രമത്തിലാണ് അഗ്നിശമന സേനാ അംഗങ്ങളും നാട്ടുകാരും. 75 വർഷത്തിലധികം പാരമ്പര്യമുള്ള ഓയിൽ കമ്പനിയാണ് ബാബു ഓയിൽ മിൽസ് ഒരു കാലത്ത് കൊപ്രാ കേപ്പ് വള്ളങ്ങളിൽ എത്തിച്ച് സംസ്കരിച്ചു ആട്ടി ഓയിൽ ആക്കി കൊടുക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്.

Conclusion:
Last Updated : Apr 27, 2019, 11:37 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.