ETV Bharat / city

ആലപ്പുഴയിൽ പ്ലാസ്‌മ ദാന ക്യാമ്പ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

author img

By

Published : Oct 10, 2020, 10:08 PM IST

കൊവിഡ് ഭേദമായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്യാമ്പിന്‍റെ ഭാഗമായി പ്ലാസ്മ ദാനം ചെയ്തു

DYFI organizes plasma donation camp  DYFI plasma donation camp  Alappuzha DYFI news  ആലപ്പുഴ ഡിവൈഎഫ്‌ഐ  പ്ലാസ്‌മ ദാന ക്യാമ്പ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ
ആലപ്പുഴയിൽ പ്ലാസ്‌മ ദാന ക്യാമ്പ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു. ചെഗുവേര രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ചാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്ലാസ്മ ദാന ക്യാമ്പ് നടത്തിയത്. കൊവിഡ് ഭേദമായ ഡിവൈഎഫ്‌ഐ പ്രവർത്തകർ ഇതിന്‍റെ ഭാഗമായി പ്ലാസ്മ ദാനം ചെയ്തു. കൊവിഡ് നെഗറ്റീവ് ആയതിനുശേഷം 28 ദിവസം കഴിഞ്ഞവർക്കാണ് പ്ലാസ്മ ദാനം ചെയ്യാൻ കഴിയുന്നത്. പ്ലാസ്മാ തെറാപ്പി കൊവിഡ് ബാധിതരായ നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉപകാരപ്രദമാണ്. വരും ദിവസങ്ങളിലും പ്ലാസ്മാ ദാനം സംഘടിപ്പിക്കും. കൊവിഡ് ഭേദമായ ആർക്കും ഡിവൈഎഫ്‌ഐ നടത്തുന്ന പ്ലാസ്മ ദാനവുമായി സഹകരിക്കാമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.