ETV Bharat / city

ചാലാപ്പള്ളി പാലം ഉദ്‌ഘാടനം ചെയ്‌തു - ചാലാപ്പള്ളി പാലം ഉദ്‌ഘാടനം ചെയ്‌തു

എ.എം ആരിഫ് എംപി പാലത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.

Chalappally bridge was inaugurated  bridge inaugurated  alappuzha news  ആലപ്പുഴ വാര്‍ത്തകള്‍  ചാലാപ്പള്ളി പാലം ഉദ്‌ഘാടനം ചെയ്‌തു  എ.എം ആരിഫ് എംപി
ചാലാപ്പള്ളി പാലം ഉദ്‌ഘാടനം ചെയ്‌തു
author img

By

Published : Oct 12, 2020, 1:09 AM IST

ആലപ്പുഴ: കായംകുളം നിവാസികളുടെ ദീർഘകാല സ്വപ്നമായ ചാലാപ്പള്ളി പാലത്തിന്‍റെ നിർമ്മാണം യാഥാർഥ്യമാക്കാനായി പ്ലാൻ ഫണ്ടിൽ നിന്ന് തന്നെ 40 ലക്ഷം രൂപ അനുവദിച്ച കായംകുളം നഗരസഭയുടെ പ്രവർത്തനം അഭിനന്ദനാർഹമെന്ന് എ.എം ആരിഫ് എംപി. ചാലാപ്പള്ളി പാലത്തിന്‍റെ നിർമാണോദ്ഘാടനം നിർവഹിക്കുകയാരിരുന്നു അദ്ദേഹം.

മൂന്ന് മാസം കൊണ്ട് പാലത്തിന്‍റെ നിർമ്മാണം പൂർത്തിയാക്കുമെന്ന് കരാറുകാരനെ കൊണ്ട് ചടങ്ങിൽ അദ്ദേഹം ജനങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. ചടങ്ങിൽ യു.പ്രതിഭ എംഎൽഎ അധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭയുടെ ഐക്യ ജംഗ്‌ഷൻ തെക്ക് ഭാഗത്ത് നിർമ്മിക്കുന്ന പാലം പ്രദേശവാസികളുടെ 50 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമിടുക. പുല്ലുകുളങ്ങര നിവാസികൾക്കും പോളിടെക്‌നിക്ക് കോളജിലെ വിദ്യാർഥികൾക്കും വളരെയേറെ പ്രയോജനകരമാകുന്ന പാലമാണിത്. അഞ്ച് മീറ്റർ വീതിയിലാണ് പാലം നിർമ്മിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.