ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎക്കായി ബിഡിജെഎസ് അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പ്രചാരണത്തിനെത്തുമെന്ന് ബിഡിജെഎസ് നേതാവ് സുഭാഷ് വാസു പറഞ്ഞു. എല്ലാ മുന്നണികളിലും തർക്കങ്ങളൊക്കെ ഉണ്ടാവാറുണ്ട്. അതെല്ലാം അകത്തും പുറത്തുമൊക്കെയായി പറഞ്ഞ് തീര്‍ക്കും. എല്ലാ ചേര്‍ച്ചക്കുറവുകളും പരിഹരിച്ച് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അരൂരിലെ എൻഡിഎ സ്ഥാനാർഥിയായ യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍ കെപി പ്രകാശ് ബാബു വലിയ മുന്നേറ്റം മണ്ഡലത്തില്‍ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അഞ്ച് മണ്ഡലങ്ങളിലും മികച്ച സ്ഥാനാർഥികളെയാണ് എൻഡിഎ കളത്തില്‍ ഇറക്കിയിരിക്കുന്നത്. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന തരത്തിലായിരിക്കും ജനങ്ങൾ വോട്ട് ചെയ്യുകയെന്നും സുഭാഷ് വാസു കൂട്ടിച്ചേര്‍ത്തു.