ആലപ്പുഴ: 67ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആസ്വദിക്കാനെത്തുന്നവര്‍ക്ക് സഹായങ്ങളുമായി അസാപ്പിന്‍റെ കീഴില്‍ പരിശീലനം ലഭിച്ച വിദ്യാര്‍ഥികള്‍. വിവിധ വിഭാഗങ്ങളായി തിരിഞ്ഞാണ് കുട്ടികള്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയത്. ജില്ലാ ഭരണകൂടവും കുട്ടികള്‍ക്ക് പിന്തുണയുമായി രംഗത്തെത്തി. അസാപ്പിന്‍റെ പ്രോഗ്രാം മാനേജർമാരും അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 80 അംഗ സംഘമാണ് വള്ളംകളി സമയത്ത് സന്നദ്ധസേവകരായി പ്രവർത്തിച്ചത്.
മാതാപിതാക്കൾക്കൊപ്പം വള്ളംകളി കാണാനെത്തിയ കുരുന്നുകളുടെ കയ്യിൽ തിരിച്ചറിയാൻ പ്രത്യേക റിസ്റ്റ് ബാൻഡും വിരസത ഒഴിവാക്കാൻ കളറിംഗ് പുസ്തകങ്ങളും അസാപ്പിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തു. കൂടാതെ വള്ളംകളി കാണാൻ എത്തിയ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ നിർദേശങ്ങളും ഇവരാണ് നൽകിയിരുന്നത്. വിദ്യാര്‍ഥികളുടെ സേവനം മത്സരം സുഗമമായി നടത്തുന്നതിന് ഏറെ ഗുണം ചെയ്തുവെന്ന് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള പറഞ്ഞു.