ETV Bharat / city

ആലപ്പുഴയില്‍ ആഘോഷമായി പ്രവേശനോത്സവം - school reopening

ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ 22,310 വിദ്യാർഥികളാണ് പുതുതായി പ്രവേശനം നേടിയത്. ഒന്നാം ക്ലാസിൽ മാത്രം 10045 കുട്ടികളാണ് നവാഗതരായിട്ടുള്ളത്.

ആലപ്പുഴയില്‍ ആഘോഷമായി പ്രവേശനോത്സവം
author img

By

Published : Jun 6, 2019, 8:31 PM IST

ആലപ്പുഴ : മധ്യവേനൽ അവധിക്കുശേഷം ആലപ്പുഴ ജില്ലയിൽ സ്കൂളുകൾ തുറന്നു. ജില്ലാതല പ്രവേശനോത്സവം പ്രളയത്തെ അതിജീവിച്ച കിടങ്ങറ ഗവർമെന്‍റ് ഹയർ സെക്കൻഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കുട്ടനാട് ഉപജില്ലയില്‍ കഴിഞ്ഞ ആറു വർഷമായി തുടർച്ചയായി എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിക്കുന്ന സ്‌കൂളാണ് കിടങ്ങറ സ്‌കൂൾ. പ്രവേശനോത്സവ ഗാനത്തിന്റെ രംഗാവിഷ്‌കരണത്തോടെ ആരംഭിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ കെ.റ്റി.മാത്യു അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ധന്യ ആർ കുമാർ, ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ അശോകൻ, വെളിയനാട് പഞ്ചായത്ത് പ്രസിഡന്റ് സാബു തോട്ടുങ്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ 22,310 വിദ്യാർഥികളാണ് പുതുതായി പ്രവേശനം നേടിയത്. ഒന്നാം ക്ലാസിൽ മാത്രം 10045 കുട്ടികളാണ് നവാഗതരായിട്ടുള്ളത്.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.