ആലപ്പുഴ: മാവേലിക്കരയില്‍ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടിയൂർ ഗൗരിശങ്കരത്തിൽ വിനയകുമാർ (43) ആണ് മരിച്ചത്. വീട്ടിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കിൽ നിന്നും വായ്‌പ എടുത്തതുമായി ബന്ധപ്പെട്ട് ജപ്‌തി നടപടികൾ നേരിട്ട് കൊണ്ടിരിക്കുകയായിരുന്നു.
കൊവിഡിനെ തുടർന്ന് ഒന്നര വർഷത്തോളമായി ജോലി ഇല്ലാതിരുന്നതും സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമായതായി പറയുന്നു. മാവേലിക്കര കോടിക്കൽ ഗാർഡൻസിന് എതിർവശം ശ്രീഗായത്രി എന്ന ഗ്രാഫിക്‌സ് ഡിസൈൻ സ്ഥാപനം നടത്തി വരികയായിരുന്നു.
Also read: കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍