ആലപ്പുഴ: കെ.പി റോഡിൽ വള്ളികുന്നം പൊലീസ് നടത്തിയ പരിശോധനയില്‍ 50 കിലോ കഞ്ചാവ് പിടികൂടി. അതിസാഹസികമായിട്ടാണ് ആഡംബര കാറിൽ കടത്തുകയായിരുന്ന 50 കിലോ കഞ്ചാവ് പിടികൂടിയത്. കായംകുളം ഭാഗത്തു നിന്നും കറ്റാനം ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാർ മൂന്നാം കുറ്റിയിലുള്ള പെട്രോൾ പമ്പിലേക്ക് കയറ്റിയതിനു ശേഷം ഡ്രൈവർ ഇറങ്ങിയോടി. തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും നാല് ചാക്കുകളിലായി 50 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. കുപ്രസിദ്ധ ക്രിമിനൽ ബുനാഷ് ഖാന്‍റെ ഉടമസ്ഥയിലുള്ള കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഗുണ്ടാ നേതാവിന്‍റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി - ആലപ്പുഴ വാര്‍ത്തകള്‍
കുപ്രസിദ്ധ ക്രിമിനൽ ബുനാഷ് ഖാന്‍റെ ഉടമസ്ഥയിലുള്ള കാറിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
![ഗുണ്ടാ നേതാവിന്‍റെ കാറിൽ കടത്തിയ 50 കിലോ കഞ്ചാവ് പിടികൂടി alappuzha ganja case. alappuzha news ganja case കഞ്ചാവ് പിടിച്ചു ആലപ്പുഴ വാര്‍ത്തകള്‍ ബുനാഷ് ഖാന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10478493-thumbnail-3x2-k.jpg?imwidth=3840)