ETV Bharat / city

നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ഉടന്‍; മന്ത്രി ജി സുധാകരൻ - ആലപ്പുഴ

പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ ആലപ്പുഴ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അടിയന്തര നടപടിക്ക് മന്ത്രി നിർദേശം നൽകിയത്.

നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികൾ ഉടന്‍; മന്ത്രി ജി സുധാകരൻ
author img

By

Published : Aug 12, 2019, 10:27 PM IST

ആലപ്പുഴ: മലയോര മേഖലകളില്‍ മഴ ശക്തമാകുകയും തീരപ്രദേശത്തേക്ക് ഒഴുകിയെത്തുന്ന വെള്ളം കടലിലേക്ക് ഒഴുക്കിവിടാനുള്ള നടപടികൾ അടിയന്തരമായി ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി ജി സുധാകരൻ നിർദേശം നൽകി. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ കലക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അടിയന്തര നടപടിക്ക് മന്ത്രി നിർദേശം നൽകിയത്. കടലിലേക്ക് വെള്ളം ഒഴുകി മാറാനായി തോട്ടപ്പള്ളി, തണ്ണീർമുക്കം, അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകൾ പൂർണ്ണമായും തുറന്നിരുന്നു. എന്നാൽ തോട്ടപ്പള്ളി പൊഴിമുഖത്തെ രണ്ട് വശങ്ങളിലും മണൽ കൂടികിടക്കുന്നതിനാൽ ഒഴുക്കിന്‍റെ ശക്തി കുറയുന്നുണ്ട്. അതിനാല്‍ കഴിയുന്നത്ര വേഗത്തില്‍ മണൽ നീക്കം ചെയ്ത് പ്രശ്നം പരിഹരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി. ഇതിന് വേണ്ട എല്ലാ സഹായവും ജില്ലാഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു.

ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ അമ്പലപ്പുഴ, കുട്ടനാട് എന്നീ താലൂക്കുകളിലെ തഹസിൽദാർമാർ, ജില്ലാ പൊലീസ് മേധാവി കെ എം ടോമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Intro:nullBody:നീരൊഴുക്ക് കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ ഉടനുണ്ടാവും: മന്ത്രി ജി.സുധാകരൻ

ആലപ്പുഴ:കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടിയ സാഹചര്യത്തിൽ അത് കടലിലേക്ക് ഒഴുകിയെത്താനുള്ള മാർഗ്ഗങ്ങൾ കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ അടിയന്തിരമായി ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി. കളക്ട്രേറ്റിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് അടിയന്തിര നടപടിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. കടലിലേക്ക് വെള്ളം ഒഴുകി മാറാനായി തോട്ടപ്പള്ളി,തണ്ണീർമുക്കം,അന്ധകാരനഴി എന്നിവിടങ്ങളിലെ ഷട്ടറുകൾ പൂർണ്ണമായും തുറന്നിരുന്നു. എന്നാൽ തോട്ടപ്പള്ളി പൊഴിമുഖത്തെ രണ്ട് വശങ്ങളിലും മണൽ കൂടികിടക്കുന്നതിനാൽ ഒഴുക്കിന്റെ ശക്തി കുറയുന്നുണ്ട്, ഇത് എത്രയും പെട്ടെന്ന് മണൽ നീക്കം ചെയ്ത് പരിഹരിക്കണമെന്നാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. ഇതിന് വേണ്ട എല്ലാ സഹായവും ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടാവുമെന്നും മന്ത്രി യോഗത്തിൽ പറഞ്ഞു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ അമ്പലപ്പുഴ, കുട്ടനാട് എന്നീ താലൂക്കുകളിലെ തഹസിൽദാർമാർ, ജില്ലാ പൊലീസ് മേധാവി കെ.എം ടോമി എന്നിവരും യോഗത്തിൽ പങ്കെടുത്തു.Conclusion:null
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.