ETV Bharat / city

ആലപ്പുഴയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 6.93 ശതമാനം പോളിങ് - ആലപ്പുഴ

ഇതുവരെ ഹരിപ്പാട് മണ്ഡലത്തിൽ ഏറ്റവും കൂടുതൽ പോളിങ്ങും കുട്ടനാട് മണ്ഡലത്തിൽ ഏറ്റവും കുറവ് പോളിങ്ങും രേഖപ്പെടുത്തി

alappuzha election poll updation  alappuzha polling  ആലപ്പുഴ വോട്ടെടുപ്പ്  ആലപ്പുഴയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു  ആലപ്പുഴ  alappuzha
ആലപ്പുഴയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 6.93 ശതമാനം പോളിങ്
author img

By

Published : Apr 6, 2021, 9:16 AM IST

ആലപ്പുഴ: ജില്ലയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്ന ആദ്യമണിക്കൂറിൽ 6.93 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇതുവരെ ഹരിപ്പാട് മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 6.70 ശതമാനമാണ് ആദ്യ മണിക്കൂറിലെ പോളിങ് നിരക്ക്. കുട്ടനാട് മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഏഴുമണിയോടെ തന്നെ മിക്കയിടങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചിരുന്നു.

ആലപ്പുഴയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറിൽ 6.93 ശതമാനം പോളിങ്

എന്നാൽ ചിലയിടത്ത് വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനെതുടർന്ന് വോട്ടെടുപ്പ് വൈകിയാണ് തുടങ്ങിയത്. കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പും തെരഞ്ഞെടുപ്പ് കമ്മിഷനും നിർദേശിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് വോട്ടർമാർ ബൂത്തുളിൽ എത്തുന്നത്. കൃത്യമായ സാമൂഹ്യ അകലം പാലിച്ചാണ് മിക്കയിടത്തും വോട്ടെടുപ്പ് നടക്കുന്നത്.

എന്നാൽ ചില ബൂത്തുകളിൽ സ്ഥലപരിമിതി മൂലം ഇത് പാലിക്കാൻ കഴിഞ്ഞിട്ടില്ല. ഒരു സമയം മൂന്ന് വോട്ടർമാർക്ക് മാത്രമേ പ്രവേശനമുള്ളൂ. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ഒരു പോളിങ് ബൂത്തിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1,000 ആക്കി നിജപ്പെടുത്തിയിട്ടുണ്ട്. ഇത് പോളിങ് പ്രവർത്തനങ്ങൾ വേഗത്തിലും സുഗമമായും നടത്താൻ സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.