ആലപ്പുഴ: ജില്ലയിൽ 279 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേർ വിദേശത്തു നിന്നും മൂന്ന് പേർ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ മൂന്ന് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
542 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ 42,112 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 5391 പേരാണ് ചികിത്സയിലുള്ളത്.