ആലപ്പുഴ: ജില്ലയിൽ പുതിയതായി 390 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്നും ആറ് പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 372 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ പത്ത് പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
254 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 37676 ആയി ഉയര്‍ന്നു. നിലവിൽ ജില്ലയിലെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും ആശുപത്രികളിലുമായി 7454 പേർ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ ഉറവിടം അറിയാത്ത രോഗബാധിതരുടെ എണ്ണത്തിലുണ്ടായ വർധനവ് ആരോഗ്യ വകുപ്പ് അധികൃതരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.