ETV Bharat / business

How To Improve CIBIL Score സിബിൽ സ്‌കോർ എങ്ങനെ വർധിപ്പിക്കാം? ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക

author img

By ETV Bharat Kerala Team

Published : Aug 30, 2023, 4:41 PM IST

Updated : Aug 30, 2023, 4:53 PM IST

CIBIL Score reflect Trustworthiness : വായ്‌പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് സിബിൽ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്. ഇയാൾ തന്‍റെ വായ്‌പ തിരിച്ചടവിൽ എപ്പോഴെങ്കിലും വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് ക്രെഡിറ്റ് സ്കോറും, റിപ്പോർട്ടും വെളിപ്പെടുത്തുന്നു.

Tips to Improve CIBIL Score  സിബിൽ സ്‌കോർ എങ്ങനെ വർദ്ധിപ്പിക്കാം  സിബിൽ സ്‌കോർ എങ്ങനെ കൂട്ടാം  സിബിൽ സ്‌കോർ കൂടാന്‍  CIBIL Score reflect Trustworthiness  How to improve credit score  cibil score malayalam  credit score malayalam  ക്രെഡിറ്റ് കാർഡ്  Credit Card malayalam  Credit Information Bureau Limited  ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ്  improve cibil score
Tips to Improve CIBIL Score

ന്ത്യയിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ മുൻപെങ്ങുമില്ലാത്ത വർധനവാണ് ഇപ്പോഴുള്ളത്. ഈ വർധനവ് രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണത്തിലും ബാങ്കുകൾ നൽകുന്ന ലോണുകളുടെ എണ്ണത്തിലും വ്യക്തമായി പ്രതിഫലിക്കുന്നു. ഇതിനു പുറമെ ക്രെഡിറ്റ് കാർഡ് (Credit Card) ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ബാങ്കിങ് സേവനങ്ങൾ കൂടുതൽ ജനകീയമാകുമ്പോൾ ഇതിനൊപ്പം ചർച്ചചെയ്യപ്പെടുന്ന മറ്റൊരു സംഗതിയാണ് 'ക്രെഡിറ്റ് സ്‌കോർ' (Credit Score). സിബിൽ സ്‌കോർ (CIBIL Score) എന്നും അറിയപ്പെടുന്ന ക്രെഡിറ്റ് സ്‌കോർ ലോൺ അടക്കമുള്ള ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ബാങ്കിൽ നിന്ന് വായ്‌പകൾ ലഭിക്കുന്നതിൽ ക്രെഡിറ്റ് സ്കോറുകൾക്ക് നിർണായകമായ പങ്കുണ്ട്. ഒരാൾ വായ്‌പയ്ക്കുവേണ്ടി സമീപിക്കുമ്പോൾ അയാളുടെ ക്രെഡിറ്റ് സ്‌കോർ വിശദമായി പരിശോധിച്ച ശേഷം മാത്രമാകും ധനകാര്യ സ്ഥാപനങ്ങൾ അയാളുടെ അപേക്ഷ പരിഗണിക്കുക.

എന്താണ് ക്രെഡിറ്റ് സ്‌കോർ (What is Credit Score) : ഒരു വ്യക്തിയുടെ മുൻകാല സാമ്പത്തിക ബാധ്യതകളും അവയുടെ തിരിച്ചടവ് ചരിത്രവും ബാങ്കുകളിൽനിന്ന് ശേഖരിച്ച്‌ ഇതിന്‍റെ അടിസ്ഥാനത്തിൽ അയാൾക്ക് നൽകുന്ന 300 നും 900 നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോര്‍. ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ലിമിറ്റഡ് (Credit Information Bureau Limited) അഥവാ സിബിൽ എന്ന ഏജൻസിയാണ് ഇന്ത്യയിൽ പ്രധാനമായി ക്രെഡിറ്റ് സ്‌കോർ അനുവദിക്കുന്നത്. വിവിധ ബാങ്കുകൾ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങൾ അംഗമായിരിക്കുന്ന സാമ്പത്തിക വിശകലന സ്ഥാപനമാണിത്. ഓരോ വ്യക്തിയും വായ്‌പ എടുക്കുന്നതിന്‍റെ ചരിത്രം കൃത്യമായി ശേഖരിച്ച് സൂക്ഷിച്ച് വയ്‌ക്കുന്നതാണ് ഈ ഏജൻസിയുടെ കർത്തവ്യം. ഈ വിവരങ്ങൾ ഉപയോഗപ്പെടുത്തി ഒരു വ്യക്തിക്ക് ഭാവിയിൽ വായ്‌പ തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കപ്പെടുന്നത്.

വായ്‌പ എടുക്കുന്ന വ്യക്തിയുടെ വിശ്വാസ്യതയാണ് വിശകലനങ്ങൾക്ക് ശേഷം നൽകപ്പെടുന്ന സിബിൽ സ്‌കോറിലൂടെ പ്രതിഫലിക്കുന്നത്. ഇയാൾ തന്‍റെ വായ്‌പ തിരിച്ചടവിൽ (Loan Repayment) എപ്പോഴെങ്കിലും വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് ക്രെഡിറ്റ് സ്കോറും, റിപ്പോർട്ടും വെളിപ്പെടുത്തുന്നു. സ്‌കോർ എത്രത്തോളം ഉയർന്നതാണോ, അത്രത്തോളം മികച്ചത് എന്നതാണ് സിബിലിന്‍റെ രീതി. 750-ന് മുകളിലുള്ള ഒരു സ്കോർ മികച്ചതായി കണക്കാക്കപ്പെടുന്നു. അത്രയും സ്‌കോർ ഉള്ളവർക്ക് ലോൺ ലഭിക്കാനുള്ള സാധ്യത കൂടുതലായിരിക്കും. സിബിൽ സ്കോർ മികച്ചതാണെങ്കിൽ അയാൾക്ക് ഉയർന്ന തുക തന്നെ വായ്‌പ ലഭിച്ചേക്കും. പലപ്പോഴും കുറഞ്ഞ പലിശ നിരക്കിൽ ലോൺ ലഭിക്കാനും സിബിൽ സ്‌കോർ സഹായിക്കുന്നു.

സിബിൽ സ്‌കോർ എങ്ങനെ ഉയർത്താം (How to improve Cibil Score): ഒരാളുടെ വ്യക്തിപരമായ സാമ്പത്തിക വളർച്ചയ്ക്ക് സിബിൽ സ്‌കോർ ഉയർന്നിരിക്കാൻ വേണ്ട മുൻകരുതലുകൾ അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസംകൊണ്ട് ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാൻ സാധിക്കില്ല. എന്നാൽ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ സ്‌കോർ ഉയർത്താനും മികച്ച സ്കോർ നിലനിർത്താനും കഴിയും. സിബിൽ സ്‌കോർ ഉയർത്താൻ പൊതുവിൽ അവലംബിക്കപ്പെടുന്ന ചില മാർഗനിർദേശങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. കൃത്യമായ വായ്‌പ തിരിച്ചടവ് : സിബിൽ സ്‌കോർ ഉയർത്തുന്നതിൽ കൃത്യമായ തിരിച്ചടവിന് വലിയ പ്രാധാന്യമുണ്ട്. ക്രെഡിറ്റ് കാർഡ് ബില്ലുകളും ലോൺ തിരിച്ചടവും കൃത്യമായാൽ തന്നെ നിങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ലഭിക്കും. ഒരു തവണ കാലതാമസം വന്നാൽ ക്രെഡിറ്റ് സ്കോർ 100 പോയന്‍റിലധികം കുറയാൻ കാരണമാകുന്നു. കൂടാതെ ലോൺ, ക്രെഡിറ്റ് കാർഡ് ബിൽ എന്നിവയിലെ തിരിച്ചടവ് ഒരു തവണയെങ്കിലും മുടങ്ങിയാൽ അത് മോശം ക്രെഡിറ്റ് ഹിസ്റ്ററിയായി (Credit History) രേഖപ്പെടുത്തും. ഇത് ഭാവിയിൽ നിങ്ങൾ വായ്‌പ എടുക്കാൻ ബാങ്കിനെ സമീപിക്കുമ്പോൾ തിരിച്ചടിയാകാൻ സാധ്യതയുണ്ട്. അതിനാൽ ക്രെഡിറ്റ് കാർഡ് അടക്കമുള്ള വായ്‌പകളുടെ മാസത്തവണകൾ കൃത്യസമയത്തുതന്നെ തിരിച്ചടയ്ക്കുക.

2. ജാമ്യമുള്ള വായ്‌പകൾ : ജാമ്യമില്ലാതെ എടുക്കുന്ന ലോണുകൾ, ക്രെഡിറ്റ് കാർഡ് എന്നിവയെക്കാൾ ക്രെഡിറ്റ് റേറ്റിങ് ജാമ്യമുള്ളവയ്ക്കാണ്. അതിനാൽ സാധ്യമാണെങ്കിൽ ജാമ്യം നൽകി തന്നെ ലോണും ക്രെഡിറ്റ് കാർഡും എടുക്കുന്നത് സിബിൽ സ്‌കോർ കൂടാനും അവയെ നന്നായി നിലനിർത്താനും സഹായിക്കും.

3. ജാമ്യം നിൽക്കുമ്പോളും ശ്രദ്ധ വേണം: മറ്റുള്ളവർക്ക് വായ്‌പയെടുക്കാൻ ജാമ്യം നിൽക്കുന്നതിനു മുൻപും കരുതല്‍ വേണം. ആ വായ്‌പയുടെ തിരിച്ചടവ് താമസിപ്പിച്ചാല്‍ അത് ജാമ്യക്കാരനായ നിങ്ങളെയും പ്രതികൂലമായി ബാധിക്കും. ജാമ്യം നിന്നാൽ നിങ്ങളും ആ വായ്‌പയുടെ തിരിച്ചടവ് കൃത്യമായി ട്രാക്ക് ചെയ്യേണ്ടതാണ്. ജാമ്യക്കാരനും ലോൺ ബാധ്യതയിൽ തുല്യ ഉത്തരവാദിത്തമാണെന്നതിനാൽ വായ്‌പയെടുത്തയാൾ തിരിച്ചടവ് മുടക്കിയാലും നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും.

4. വായ്‌പ പരിധി ഉപയോഗ നിയന്ത്രണം: ക്രെഡിറ്റ് കാർഡിൽ അനുവദിക്കപ്പെട്ടിട്ടുള്ള വായ്‌പ പരിധി പൂർണമായി വിനിയോഗിക്കുന്നത് സിബിൽ അടക്കമുള്ള റേറ്റിങ് ഏജൻസികൾ നല്ല പ്രവണതയായി കണക്കാക്കുന്നില്ല. അതിനാൽ എല്ലായ്‌പ്പോഴും മുഴുവൻ തുക വിനിയോഗിക്കാതെ പരിധിയുടെ പകുതിയോ അതിൽ താഴെയോ തുക മാത്രം ചിലവഴിച്ചാൽ ക്രെഡിറ്റ് സ്കോറിന് ഗുണകരമാണ്.

5. വായ്‌പകളുടെ എണ്ണം നിയന്ത്രിക്കൽ: ഒരു വ്യക്തി എടുക്കുന്ന ലോണുകളുടെ എണ്ണം കൂടുതലാണെങ്കിൽ അയാളുടെ ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും. അനാവശ്യമായി ലോണുകൾ എടുക്കാതിരിക്കുകയാണ് ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ നല്ലത്. ഒരു വായ്‌പ തിരിച്ചടച്ചശേഷം മാത്രം അടുത്തതിനായി അപേക്ഷിക്കുക. അടുപ്പിച്ചടുപ്പിച്ച് ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലും വായ്‌പകളെക്കുറിച്ച് അന്വേഷിക്കുന്നതും ക്രെഡിറ്റ് സ്കോർ താഴ്ത്തും. ഇങ്ങനെ ചെയ്‌താൽ വായ്‌പ എടുക്കാൻ അമിതമായ ആഗ്രഹമുള്ള ഒരു വ്യക്തിയാണ് നിങ്ങൾ എന്നാകും ബാങ്കുകൾ മനസ്സിലാക്കുന്നത്.

6. ഒറ്റത്തവണ തീർപ്പാക്കൽ: തിരിച്ചടവുകൾ നിരന്തരമായി മുടങ്ങുകയും വായ്‌പ എടുത്തവരുടെ സാമ്പത്തിക സാഹചര്യം തീരെ മോശമാണെന്ന് ബാങ്കുകാർക്ക് ബോധ്യപ്പെടുകയും ചെയ്‌താൽ ചില പ്രത്യേക സാഹചര്യങ്ങളിൽ ബാങ്കുകൾ ഒറ്റത്തവണ തീർപ്പാക്കലിന് ശ്രമിക്കും. ഇങ്ങനെ ചെയ്‌താൽ കടം തീരുമെങ്കിലും നിങ്ങളുടെ സിബിൽ സ്‌കോറിനെ ഗുരുതരമായി ബാധിക്കും. അതിനാൽ ചെറിയ ഇളവുകള്‍ക്കുവേണ്ടി വൺ ടൈം സെറ്റിൽമെന്‍റ് ചെയ്യാതിരിക്കുന്നതാണ് ക്രെഡിറ്റ് സ്‌കോർ നിലനിർത്താൻ അഭികാമ്യം.

7. തെറ്റുകൾ റിപ്പോർട്ട് ചെയ്യുക: ചിലപ്പോഴെങ്കിലും സിബിൽ റിപ്പോർട്ടിൽ തെറ്റുകൾ സംഭവിക്കാറുണ്ട്. ഇത്തരം തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടാൽ പെട്ടെന്നുതന്നെ അവ തിരുത്താൻ ശ്രമിക്കുക. www.cibil.com എന്ന സിബിലിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കൺസ്യൂമർ ഡിസ്പ്യൂട്ട് റെസല്യൂഷൻ ഓപ്‌ഷനിൽ ഇതിനുള്ള സൗകര്യം ലഭ്യമാണ്.

Also Read: Personal Loan on Google Pay ഗൂഗിൾ പേയിലൂടെ ഇനി വായ്‌പയും; വ്യക്തിഗത ലോണിന് എങ്ങനെ അപേക്ഷിക്കാം? അറിയേണ്ടതെല്ലാം

Last Updated : Aug 30, 2023, 4:53 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.