ETV Bharat / business

'നിക്ഷേപ കേന്ദ്രമായി തമിഴ്‌നാടിനെ മാറ്റുക ലക്ഷ്യം' ; കോയമ്പത്തൂരിന് അതില്‍ വലിയ പ്രാധാന്യമെന്നും സ്റ്റാലിന്‍

author img

By

Published : May 19, 2022, 6:18 PM IST

ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി തമിഴ്‌നാട് മാറുന്നതിന് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ ജില്ലകളുടെ സ്ഥാനം വലുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

TN should become a major investment destination in south Asia: CM  Tamil Nadu economy  Tamil Nadu chief minister latest speech  Tamil Nadu industrial policy  തമിഴ്‌നാട് സമ്പദ്‌വ്യവസ്ഥ  കോയമ്പത്തൂര്‍ വ്യവസായം  തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
തമിഴ്‌നാടിന്‍റെ സാമ്പത്തിക പുരോഗതിയില്‍ കോയമ്പത്തൂരിന് വലിയ പ്രാധാന്യമെന്ന് സ്റ്റാലിന്‍

കോയമ്പത്തൂര്‍ : ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട നിക്ഷേപ മേഖലയായി തമിഴ്‌നാടിനെ മാറ്റുകയാണ് സംസ്ഥാന സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഈ ലക്ഷ്യം നിറവേറുന്നതിന് കോയമ്പത്തൂരിന് വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോയമ്പത്തൂര്‍, ഈറോഡ്,തിരുപ്പൂര്‍ ജില്ലകളിലെ വ്യവസായികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം നടന്ന നിക്ഷേപക സംഗമങ്ങളില്‍ 131 കരാറുകള്‍ വ്യവസായികളുമായി ഒപ്പിട്ടിട്ടുണ്ട്. ഇവ മൊത്തം 69,000കോടി രൂപ വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു ലക്ഷം കോടി അമേരിക്കന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയായി തമിഴ്‌നാടിനെ മാറ്റുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് കോയമ്പത്തൂര്‍ അടക്കമുള്ള പടിഞ്ഞാറന്‍ ജില്ലകള്‍ക്ക് വലിയ പങ്കാണ് വഹിക്കാന്‍ ഉള്ളത്. തമിഴ്‌നാടിലെ പടിഞ്ഞാറാന്‍ ജില്ലകളിലെ വ്യവസായങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക പരിഗണന നല്‍കും.

കോയമ്പത്തൂരിലെ ഭാരതിയാര്‍ സര്‍വകലാശാലയില്‍ ഗവേഷണ പാര്‍ക്ക് സ്ഥാപിക്കും. കയര്‍ ഉത്‌പന്നങ്ങളുടെ നിര്‍മാണത്തില്‍ തമിഴ്‌നാട് മുന്‍നിരയിലാണ്. കയര്‍ വികസന കേന്ദ്രം കോയമ്പത്തൂരില്‍ യാഥാര്‍ഥ്യമാക്കും.

3.5 കോടി രൂപ ചിലവില്‍ മഞ്ഞള്‍പ്പൊടി നിര്‍മാണ കേന്ദ്രം ഈറോഡില്‍ സ്ഥാപിക്കും. ഇത് ചെറുകിട ഉത്പാദകര്‍ക്ക് ഉപകാരപ്രദമാകും. വിവിധ ജില്ലകളിലായി 218 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന നാല് വ്യവസായ പാര്‍ക്കുകളുടെ നിര്‍മാണം പുരോഗമിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.